ബ്ലൂംബെർഗ്: ഹോങ്കോംഗിലെ വൻകിട ബിസിനസുകാരനായ ലി കാ ഷിംഗിനെ പിന്തള്ളി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനികനായി. റിലയൻസ് ജിയോ ഇന്ത്യയിൽ നേടിയ വൻ വളർച്ചയാണ് അംബാനിയെ ഏഷ്യയിലെ രണ്ടാമത്തെ ധനികനാക്കിയത്.

Read More: എന്താണ് ജിയോയുടെ സൗജന്യ 4ജിയുടെ പ്രത്യേകത?

 

12.1 ബില്യൺ ഡോളറാണ് ജിയോയിലൂടെ മാത്രം അംബാനിയുടെ ആസ്തിയിൽ വർദ്ധിച്ചത്. ബ്ലൂംബെർഗിന്റെ സഹസ്ര കോടീശ്വരന്മാരുടെ പട്ടികയിലാണ് അംബാനിയുടെ ഏറ്റവും പുതിയ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. റിലയൻസ് ജിയോ ഫീച്ചർ ഫോൺ കൂടി പുറത്തിറങ്ങുന്നതോടെ അംബാനിയുടെ ആസ്തിയിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് ബ്ലൂംബെർഗ് സഹസ്ര കോടീശ്വരന്മാരുടെ പട്ടിക വ്യക്തമാക്കുന്നത്.

 

Read More: വിപ്ലവം സൃഷ്ടിക്കാൻ ജിയോയുടെ 4ജി ഫീച്ചർ ഫോൺ വരുന്നു

 

ടെലികോം ബിസിനിസിന് ഇതുവരെ 31 ബില്യൺ ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഇത് ഇനിയും ഉയരുമെന്നാണ് വാണിജ്യ ലോകത്തിന്റെ കണക്കുകൂട്ടൽ. ജിയോയുടെ കടന്നുവരവ് ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. പെട്രോകെമിക്കൽ, റിഫൈനിംഗ്, റീട്ടെയ്ൽ സൂപ്പർമാർക്കറ്റ് വിപണി, മാധ്യമരംഗം, ഊർജ്ജ വിതരണം എന്നീ മേഖലകളിൽ നിന്നാണ് റിലയൻസിന്റെ 90 ശതമാനം വരുമാനവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ