മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി വിവാഹിതയാകുന്നു. പിരമല്‍ ഗ്രൂപ്പിന്‍റെ അജയ്-സ്വാതി ദമ്പതികളുടെ മകന്‍ ആനന്ദ്‌ പിരമല്‍ ആണ് വരൻ. രാജ്യത്തെ രണ്ടു വലിയ വ്യവസായ കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് കുടുംബങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുകേഷ് അംബാനി, മകള്‍ ഇഷ, ചിത്രം. ഇന്ത്യന്‍ എക്സ്പ്രസ്സ്‌/വരിന്ദര്‍ ചാവ്ള

റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയിലെ ബോര്‍ഡ്‌ അംഗമാണ് ഇഷ അംബാനി. സൈക്കോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയില്‍ അമേരിക്കയിലെ യേല്‍ സർവകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇഷ, സ്റ്റാന്‍ഫോര്‍ഡ് സർവകലാശാലയില്‍ നിന്നും ഈ ജൂണില്‍ എംബിഎ പൂര്‍ത്തിയാക്കും.

മുകേഷ് അംബാനി, മകള്‍ ഇഷ,
ചിത്രം. ഇന്ത്യന്‍ എക്സ്പ്രസ്സ്‌/വരിന്ദര്‍ ചാവ്ള

പിരമല്‍ റിയാലിറ്റി, പിരമല്‍ സ്വാസ്ത്യ എനിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ആനന്ദ് പിരമല്‍. അമേരിക്കയിലെ പെന്‍സില്‍വാനിയ സർവകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഹാര്‍ഡ്വാര്‍ഡ്‌ ബിസിനസ്‌ സ്കൂളില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട് ആനന്ദ്‌. ഫാര്‍മ-ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍ എസ്റ്റേറ്റ്‌ എന്നിവയില്‍ ബിസിനസ്‌ താൽപര്യമുള്ള ഗ്രൂപ്പാണ് പിരമല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ