ലക്നൗ: ഉത്തര്‍പ്രദേശിലെ മുഗള്‍സരായി റെയില്‍വെ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) എന്നാക്കി യുപി സര്‍ക്കാര്‍ മാറ്റി. 1968ല്‍ അന്തരിച്ച ജന്‍സംഘ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പാരമ്പര്യം സ്മരിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പേര് വെട്ടിമാറ്റിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ ഇതിനുള്ള നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഉപാധ്യായ സ്റ്റേഷനില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണ് പേരിടാനുളള പ്രധാന കാരണമായി യോഗി സര്‍ക്കാര്‍ കേന്ദ്രത്തിന് മുമ്പില്‍ കാണിച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റേഷനാണ് മുഗള്‍സരായി സ്റ്റേഷന്‍. 1862ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഹൗറയേയും ഡല്‍ഹിയേയും തമ്മില്‍ ബന്ധിപ്പിച്ചപ്പോള്‍ പണിതതാണ് മുഗള്‍സരായ് റെയില്‍വെ സ്റ്റേഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ