ന്യൂഡൽഹി: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്‍റെ റീറാ രജിസ്ട്രേഷന്‍ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അമ്രപാലിയുടെ തട്ടിപ്പ് ഇരയായവര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ദേശീയ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മുൻ ഇന്ത് നായകൻ എം.എസ്.ധോണിയെയും ഭാര്യ സാക്ഷി സിങ് ധോണിയെയും പ്രതികൂട്ടിൽ നിർത്തുന്ന വാർത്തകളാണ് സുപ്രീം കോടതിയിൽ നിന്ന് പുറത്ത് വരുന്നത്.

അമ്രപാലി മഹി ഡെവലപെഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു സാക്ഷി. കമ്പനിയുടെ ശതമാനം ഓഹരി വിഹതവും സാക്ഷിയുടെ പേരിലായിരുന്നു. ബാക്കിയുള്ള 75 ശതമാനം അമ്രപാലി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ കുമാർ ശർമ്മയുടെ പേരിലും. 2014 സെപ്റ്റംബർ വരെയുള്ള രേഖകളിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. സുപ്രീംകോടതി നിയമിച്ച ഫോറസിക് ഓഡിറ്റ് സംഘത്തിന്റേതാണ് കണ്ടെത്തൽ.

ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് അവരുടെ തന്നെ മറ്റ് 47 കമ്പനികളിലേക്ക് പണം വകമാറ്റി. ഇത്തരത്തിൽ വകമാറ്റിയ കമ്പനികളിൽ ഒന്നാണ് സാക്ഷി ധോണിക്ക് ഒഹാരി പങ്കാളിത്തവും ഡയറക്ടർ നിയമനവും ഉണ്ടായിരുന്ന കമ്പനി.

വിവാദം ശക്തമായതിന് പിന്നാലെ 2016ൽ ധോണി ബ്രാൻഡ് അംമ്പസിഡർ പദവി ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാർച്ചിൽ അമ്രാപാലി ഗ്രൂപ്പ് തനിക്ക് 40 കോടി രൂപ നൽകാനുണ്ടെന്ന് ചൂണ്ടികാട്ടി ധോണി സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. പരസ്യ ഇനത്തിലാണ് തുക നൽകാനെന്നായിരുന്നു ധോണി അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook