തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി ധോണി; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയതായി സീ മീഡിയ റിപ്പോര്‍ട്ട്. ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം. 2010ല്‍ ധോണിക്ക് ആയുധം കൈവശം വയ്‌ക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു.

മിക്ക സമയവും ഒറ്റയ്‌ക്ക് വീട്ടിലുളളത് കൊണ്ടും, പല സമയത്തും സ്വകാര്യ ജോലിക്കായി പുറത്ത് പോവേണ്ടത് കൊണ്ടും തന്റെ ജീവന് അപായം ഉണ്ടാകാമെന്ന് സാക്ഷി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതുകൊണ്ട് തന്നെ കൂടെ ഒരു ആയുധം കൊണ്ടുപോവാനാണ് ലൈസന്‍സിന് അപേക്ഷിച്ചത്. 2008ല്‍ 9എഎം കൈതോക്കിന് ധോണി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തളളിയിരുന്നു. തുടര്‍ന്ന് 2010ലും ധോണി അപേക്ഷ നല്‍കിയപ്പോള്‍ ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് അനുവദിക്കുകയായിരുന്നു.

നിലവില്‍ ധോണിക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. കൂടാതെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷയുമുണ്ട്. 2017ല്‍ പാക്കിസ്ഥാനോട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിന് പിന്നാലെ സുരക്ഷ ശക്തമാക്കുകയും ചെയ്‌തു.

ഷൂട്ടിങ്ങില്‍ കഴിവ് തെളിയിച്ചയാളാണ് ധോണി. വെടിവയ്‌പിലും തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്ന വീഡിയോ ആണ് അദ്ദേഹം നേരത്തേ പുറത്തുവിട്ടിരുന്നു. കൂടാതെ കൊല്‍ക്കത്ത പൊലീസ് ട്രെയിനിങ് സ്കൂളില്‍ വെടിയുതിര്‍ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

‘പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രസകരമാണ് ഷൂട്ടിങ് ഗണ്‍’, എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഉന്നം പിടിച്ച് വെടിവച്ചിടുന്ന ധോണിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ms dhonis wife sakshi alleges threat to life applies for arms licence

Next Story
ദലിത് കുട്ടികളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച സംഭവം: വീഡിയോ അപ്‌ലോഡ് ചെയ്‌ത രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്rahul gandhi, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com