Latest News

‘ജീവിതം എനിക്ക് സമ്മാനിച്ചത് നരകം മാത്രം’; ബോളിവുഡ് താരം മരിച്ച നിലയിൽ

സുശാന്ത് സിങ് രാജ്പുത് നായകനായ ‘എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’യില്‍ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു

sandeep nahar suicide, സന്ദീപ് നഹർ ആത്മഹത്യ, actor sandeep nahar suicide, ബോളിവുഡ് താരം ആത്മഹത്യ ചെയ്തു, sandeep nahar death, sandeep nahar suicide note, iemalayalam, ഐഇ മലയാളം

മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹറിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ സന്ദീപിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുശാന്ത് സിങ് രാജ്പുത് നായകനായ ‘എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’യില്‍ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ കേസരിയിലും നടന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മരിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പോടു കൂടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പിൽ, ഭാര്യ കാഞ്ചനും അമ്മായിയമ്മയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ചു. താനും ഭാര്യയും അനാരോഗ്യകരമായ ബന്ധത്തിലാണെന്നും നിരന്തരമായ വഴക്കുകളും വാദങ്ങളും നിറഞ്ഞതാണെന്നും താരം പറഞ്ഞു. അതേസമയം, കുടുംബത്തിലെ ആരും തന്റെ മരണത്തിന് ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുമുമ്പും ആത്മഹത്യ ഒരു പരിഹാരമായി കരുതിയിരുന്നുവെങ്കിലും ദാമ്പത്യജീവിതത്തിൽ ഒരു മാറ്റം പ്രതീക്ഷിച്ച് കുറച്ചുകൂടി കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സന്ദീപ് കുറിച്ചു. “ഈ ജീവിതം എനിക്ക് സമ്മാനിച്ചത് നരകം മാത്രമാണ്. അതിനാൽ സന്തോഷത്തോടെ ഈ തീരുമാനമെടുക്കുന്നു.” ബോളിവുഡിൽനിന്നും തനിക്കുണ്ടായ നിരാശയെക്കുറിച്ചും സന്ദീപ് പരാമർശിച്ചു. പല അവസരങ്ങളും അവസാനം നിമിഷം കൈയിൽ നിന്ന് നഷ്ടപ്പെട്ടതായി അദ്ദേഹം പറയുന്നു.

സംഭവം നടക്കുമ്പോൾ സന്ദീപിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ എസ്‌വിആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ms dhoni actor sandeep nahar found dead hours after posting note on facebook

Next Story
അടുത്ത മുൻ‌ഗണനാ ഗ്രൂപ്പുകൾക്ക് വാക്സിൻ സൗജന്യം; ചർച്ചകൾ നടക്കുന്നെന്ന് ആരോഗ്യമന്ത്രിHarsh Vardhan, Harsh Vardhan on Covid vaccine, Covid vaccine, India Covid vaccine, Covid vaccine dry run, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com