എംപി വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗത്വം രാജിവച്ചു

ഇടതുമുന്നണിയിലേക്ക് പോവുന്നതിന്റെ മുന്നോടിയായാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

ldf, Veerendra Kumar, balakrishna pillai, pinarayi vijayan, ie malayalam, എൽഡിഎഫ്, വീരേന്ദ്ര കുമാർ, ബാലകൃഷ്ണ പിള്ള, എൽഡിഎഫ് മുന്നണി, ഐഇ മലയാളം
ldf, Veerendra Kumar, balakrishna pillai, pinarayi vijayan, ie malayalam, എൽഡിഎഫ്, വീരേന്ദ്ര കുമാർ, ബാലകൃഷ്ണ പിള്ള, എൽഡിഎഫ് മുന്നണി, ഐഇ മലയാളം

തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. നിതീഷ്‌കുമാറിന്റെ നേതൃത്തില്‍ ജെഡിയു എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി വിടാന്‍ കേരള ഘടകത്തിന്റെ തീരുമാനം. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ എംപിയായി തുടരില്ലെന്നും ഉടന്‍ രാജിവയ്ക്കുമെന്നും വീരേന്ദ്രകുമാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടൊപ്പം തന്നെ ജെഡിയു കേരള ഘടകവും പാര്‍ട്ടി വിടും.

എസ്‌ജെഡിയായി നിന്നാല്‍ മതിയായിരുന്നെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അതുകൊണ്ടുതന്നെ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇടതുമുന്നണിയിലേക്ക് പോവുന്നതിന്റെ മുന്നോടിയായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയ്ക്കായി സിപിഎം-ജെഡിഎസ് ചര്‍ച്ച ഉടനുണ്ടാവുമെന്നും വിവരമുണ്ട്.

അതേസമയം, ജെഡിയു യുഡിഎഫ് വിടുന്നുവെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mp veerendra kumar resigns from rajyasabha

Next Story
ഗുജറാത്ത്-ഹിമാചൽ മുഖ്യമന്ത്രിമാരെ വെളളിയാഴ്ച പ്രഖ്യാപിക്കുംnarendra modi, amit shah, bjp
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express