scorecardresearch

നല്ല ഹിന്ദുവാകാൻ ബീഫ് കഴിക്കണം; വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി

മാധ്യമപ്രവർത്തകനായ ബുദ്ധ പ്രകാശ് ബുദ്ധ എന്നയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നാണ് ജസ്റ്റിസ് മിലിന്ദ് രമേഷ് ഫഡ്കെ വ്യക്തമാക്കിയത്

മാധ്യമപ്രവർത്തകനായ ബുദ്ധ പ്രകാശ് ബുദ്ധ എന്നയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നാണ് ജസ്റ്റിസ് മിലിന്ദ് രമേഷ് ഫഡ്കെ വ്യക്തമാക്കിയത്

author-image
WebDesk
New Update
court

പ്രതീകാത്മക ചിത്രം

ഭോപ്പാൽ: നല്ല ഹിന്ദുവാകാൻ ബീഫ് കഴിക്കുന്നത് അനിവാര്യമാണെന്ന' വാട്ട്സ്ആപ്പ് സന്ദേശം പങ്കുവെച്ചതിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി.മാധ്യമപ്രവർത്തകനായ ബുദ്ധ പ്രകാശ് ബുദ്ധ എന്നയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നാണ് ജസ്റ്റിസ് മിലിന്ദ് രമേഷ് ഫഡ്കെ വ്യക്തമാക്കിയത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിനുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

Also Read:'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല; വേണ്ടെങ്കിൽ ഡിലീറ്റു ചെയ്യാമെന്ന് കേന്ദ്രം

സെപ്റ്റംബർ 26-ന് ബുദ്ധ പ്രകാശ് ഒരു വാട്‌സ് ആപ്പ്  ഗ്രൂപ്പിൽ ഏഴ് പേജുള്ള ഒരു സന്ദേശം പോസ്റ്റ് ചെയ്തതാണ് കേസിനാസ്പദമായ സംഭവം. നല്ല ഹിന്ദുവായിരിക്കാൻ ബീഫ് കഴിക്കുന്നത് അനിവാര്യമാണെന്നും, ബ്രാഹ്മണർ പതിവായി ഗോമാംസം കഴിച്ചിരുന്നുവെന്നും' സന്ദേശത്തിൽ പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. ചില മതപരമായ ചടങ്ങുകളിൽ കാളയെ ബലിയർപ്പിക്കുന്നതും മാംസം കഴിക്കുന്നതും നിർബന്ധമാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.ഇതേത്തുടർന്ന്, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ  പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 

Also Read:ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്; "88 B 8888" വീണ്ടും ലേലത്തിന്; ട്വിസ്റ്റ് ഇങ്ങനെ

Advertisment

ഡോ. സുരേന്ദ്ര കുമാർ ശർമ്മ  എഴുതിയ, നിരോധിക്കപ്പെടാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ് താൻ പങ്കുവെച്ചതെന്നും ഇത് അക്കാദമിക് സ്വഭാവമുള്ളതാണെന്നും പ്രതിഭാഗം വാദിച്ചു. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പോലീസിനെതിരെയുള്ള തന്റെ റിപ്പോർട്ടുകൾ കാരണമാണ് കള്ളക്കേസ് എടുത്തതെന്നും ബുദ്ധ പ്രകാശ് വാദിച്ചു.

Also Read:വസ്തുതകൾ ദുർബലമായതോടെ നാടകീയ ഇടപെടൽ; സോണിയയ്ക്കും രാഹുലിനുമെതിരായ കേസിൽ വിമർശനവുമായി ഖാർഗെ

എന്നാൽ പ്രതിയുടെ പ്രവൃത്തി ബോധപൂർവമാണോ, സന്ദേശം നല്ല ഉദ്ദേശ്യത്തോടെയാണോ പങ്കുവെച്ചത്, അത് സമാധാനലംഘനത്തിന് കാരണമാകുമോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Read More: ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ മാറ്റി സ്ഥാപിച്ചതായി ബിഎസ്എഫ്

Madhya Pradesh Highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: