ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിലെ സത്ന ഗ്രാമത്തിനടുത്തുള്ള കനാലിലേക്ക് ബസ് മറിഞ്ഞ് 37 മരണം. സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഇതുവരെ ഏഴു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാഫിക് ഒഴിവാക്കാനായി കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിൽ നിന്നും കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരിൽ നാല് വയസുള്ള കുട്ടിയുമുണ്ടെന്ന് സീധി കലക്ടർ രവീന്ദ്ര കുമാർ ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം ഏകദേശം പൂർത്തിയായെങ്കിലും കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി കനാലിലൂടെ 20 കിലോമീറ്റർ ദൂരം വരെ പട്രോളിങ് സംഘത്തെ അയച്ചിട്ടുണ്ട്.
Read More: കോവിഡ് രൂക്ഷം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗളൂരുവിൽ നിയന്ത്രണം
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) പ്രാദേശിക അധികാരികളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ചു.
ബസ് പൂർണമായും വെള്ളത്തിൽ മുങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്.