scorecardresearch

മോട്ടോർ വാഹന നിയമം കർശനമാക്കി: മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ, മരണത്തിനിടയാക്കിയാല്‍ 10 വര്‍ഷം തടവ്

പുതിയ മോട്ടോർ വാഹന നിയമ പ്രകാരം വിവിധ കേസുകളുടെ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്.

പുതിയ മോട്ടോർ വാഹന നിയമ പ്രകാരം വിവിധ കേസുകളുടെ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മോട്ടോർ വാഹന നിയമം കർശനമാക്കി: മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ, മരണത്തിനിടയാക്കിയാല്‍ 10 വര്‍ഷം തടവ്

ന്യൂഡൽഹി: രാജ്യത്ത് മോട്ടോർ വാഹന നിയമം കൂടുതൽ കർശനമാകുന്നു. ഇനി മുതൽ മദ്യപിച്ച് വാഹനോടിച്ചാൽ നിലവിൽ ഈടാക്കിയിരുന്നതിന്റെ അഞ്ച് മടങ്ങ് പിഴയടക്കണം. 10,000 രൂപയാണ് പിഴ ഈടാക്കേണ്ടത്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ആരുടെയെങ്കിലും ജീവൻ നഷ്‌ടപ്പെടുകയാണെങ്കിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പത്ത് വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Advertisment

വെളളിയാഴ്‌ച ചേർന്ന മന്ത്രിസഭായോഗം പുതിയ നിയമം അംഗീകരിച്ചു. ഇന്ത്യൻ പീനൽ കോഡിലെ 299 സെക്ഷൻ പ്രകാരം മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുക. പുതിയ മോട്ടോർ വാഹന നിയമ പ്രകാരം വിവിധ കേസുകളുടെ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. ഇതു വഴി അപകടമുണ്ടാവുകയാണെങ്കിൽ കുടുംബത്തിൽ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കും. മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇരു ചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ 1,000 രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ചുവപ്പ് സിഗ്നല്‍ നിയമം ലംഘിച്ചാലും, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഈ ശിക്ഷ ബാധകമാണ്.

Advertisment

മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാൽ 1000 മുതൽ 5000 വരെ പിഴ ഈടാക്കും.

വാഹനാപകടത്തിൽ പരുക്കേൽക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിലും വർദ്ധനവുണ്ട്. മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകണം. ഗുരുതരമായി പരുക്കേൽക്കുന്ന സന്ദർഭങ്ങളിൽ 5 ലക്ഷം രൂപയും നൽകണം. നേരത്തെ ഇത് 50,000 രൂപയും 25,000 രൂപയുമായിരുന്നു.

വാഹനമിടിച്ച് നിർത്താതെ പോവുന്ന സന്ദർഭങ്ങളിൽ മരണം സംഭവിക്കുകയാണെങ്കിൽ രണ്ട് ലക്ഷം രൂപയും പരുക്കേൽക്കുകയാണെങ്കിൽ 50,000 രൂപയും നൽകണം.

Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: