Mother’s Day 2017 : മാതൃദിനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഇവിടെ

സ്ത്രീകൾ പങ്കെടുത്ത യുദ്ധത്തിന്റെ ഓർമ്മയ്ക്കായാണ് ബൊളീവിയ മാതൃദിനം ആഘോഷിക്കുന്നത്

mother child, smarter children

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മ കടന്നുപോകുന്ന പ്രയാസങ്ങൾ ചെറുതല്ല. നിസ്വാർത്ഥമായ ആ സ്നേഹപരിചരണങ്ങൾക്ക് അമ്മ യാതൊന്നും തിരികെ പ്രതീക്ഷിക്കാറുമില്ല. ഭൂമിയിലെ ഏറ്റവും വലിയ നിധികളിലൊന്നാണ് അമ്മ. അവരുടെ സ്നേഹ – ദയാ വായ്പുകൾക്ക് പകരമായി യാതൊന്നും തന്നെ ഇല്ല താനും.

അമ്മമാർക്ക് വേണ്ടി ഒരു ദിവസം മാത്രം മാറ്റിവയ്ക്കുന്നത് മതിവരുമെന്ന് തോന്നുന്നുണ്ടോ? എപ്പോഴാണ് നിങ്ങൾ അവസാനമായി അമ്മയോട് അവരെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറഞത്? ഓരോ വർഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയിൽ ഇന്ന് മാതൃദിനമായി ആചരിക്കുന്നത്.

ചരിത്രം

മറ്റ് പലതിലുമെന്ന പോലെ അമേരിക്കയിൽ നിന്ന് തന്നെയാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോെടെ ലോകവ്യാപകമായി തന്നെ അമ്മമാർക്കായി ഒരു ദിനം നിലവിൽ വന്നു.

1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് ആണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ൽ ഈ പ്രചാരണം ഫലം കണ്ടു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് ഈ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് അന്താരാഷ്ട്ര മാതൃ ദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

അതേസമയം യുകെയിലും അയർലന്റിലും മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസിൽ കിഴക്കൻ ഓർത്തഡോക്സസ് വിശ്വാസികൾക്ക് കൂടുതൽ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. ക്രിസ്തുവിനെ പള്ളിമേടയിൽ പ്രദർശിപ്പിച്ചാണ് ഇവിടെ ആഗോഷങ്ങൾ നടക്കുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവർ മാതൃ ദിനമമാായി ആചരിക്കുന്നത്.

അറബ് രാഷ്ട്രങ്ങളിലധികവും മാർച്ച് 21 നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളിൽ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകൾ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയിൽ മാതൃദിനം. മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം അന്താരാഷ്ട്ര വനിതാ ദിനമാണ് മാതൃ ദിനമായി ആഘോഷിക്കുന്നത്.

ഇതിൽ ഏത് ദിവസമാണ് നമ്മുടെ രാജ്യം തിരഞ്ഞെടുത്തതെന്നതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ഏത് ദിവസമായാലും അമ്മയോട് ഉള്ള സ്നേഹവും കരുണയും അതേ നിലയിൽ പങ്കുവയ്ക്കാൻ സാധിക്കണം. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യവുമില്ല. എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mothers day 2017 date history significance celebrations and facts

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express