scorecardresearch

അമ്മയുടെ ആശുപത്രി ചിലവ് മുതല്‍ യുകെ വിസ വരെ; റെയില്‍ ഫിനാന്‍സ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിസ്സാരമാണെന്നും പ്രതികാര നടപടിയുടെ ഭാഗമായാണിതെന്നും അമിതാബ് ബാനര്‍ജി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അമ്മയുടെ ആശുപത്രി ചിലവ് മുതല്‍ യുകെ വിസ വരെ; റെയില്‍ ഫിനാന്‍സ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട്, പദവി ദുരുപയോഗം എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രാലയം കഴിഞ്ഞ ദിവസം അമിതാഭ് ബാനര്‍ജിയെ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്‌സി) ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടറര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

വീട് കമ്പനി ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുകയും കമ്പനി മുഖേന വ്യക്തിഗത വീട്ടുചെലവുകള്‍ നടത്തുക. അമിതമായ മെഡിക്കല്‍ ബില്ലുകളും മറ്റ് ചെലവുകളും നടത്തുക, റിട്ടയര്‍മെന്റിനു ശേഷമുള്ള കാലയളവിലേക്ക് വ്യക്തിഗത പാസ്പോര്‍ട്ടില്‍ വിദേശ യാത്രയ്ക്ക് ദീര്‍ഘകാല വിസ ഫീസ് നല്‍കുന്നതിന് കമ്പനിയെ പ്രേരിപ്പിക്കുക, ഔദ്യോഗിക കാര്‍ ദുരുപയോഗം ചെയ്യുക തുടങ്ങിയ ആരോപണങ്ങളാണ് അമിതാബ് ബാനര്‍ജിക്കെതിരായുണ്ടായത്. അഴിമതിയാരോപണത്തില്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ എംഡി സതീഷ് അഗ്‌നിഹോത്രിയെ സര്‍ക്കാര്‍ പുറത്താക്കിയതിന് പിന്നാലെയാണ് അമിതാബ് ബാനര്‍ജിക്കെതിരായും നടപടിയുണ്ടായത്.

റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഒരു ടോപ്പ് റേറ്റഡ്, ഷെഡ്യൂള്‍ എ പൊതുമേഖലാ സ്ഥാപനമാണ് ഐആര്‍എഫ്‌സി. റോളിംഗ് സ്റ്റോക്ക് വാങ്ങുന്നതിനും, അടിസ്ഥാന സൗകര്യ ആസ്തികള്‍ സൃഷ്ടിക്കുന്നതിനും ഇത് റെയില്‍വേയ്ക്ക് പണം കടം നല്‍കുന്നു. അമിതാബ് ബാനര്‍ജിക്കെതിരായ ആരോപണത്തില്‍ റെയില്‍വേ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് (ഐആര്‍എഎസ്) ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച ബാനര്‍ജി കുടുംബത്തോടൊപ്പം ന്യൂഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് എക്സ്റ്റന്‍ഷനിലെ നാല് കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറിയതായി കണ്ടെത്തി. 2020 ജനുവരിയില്‍, ഐആര്‍എഫ്സി ഗസ്റ്റ് ഹൗസ് ആയി പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് ആ വീട് വാടകയ്ക്ക് എടുത്തതിന് ശേഷമാണിത്.

ഗസ്റ്റ് ഹൗസിലെ ഏക താമസക്കാരായതിനാല്‍, ബാനര്‍ജി കുടുംബത്തിന് അവരുടെ ദൈനംദിന ചെലവുകള്‍, പലചരക്ക്, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്ട്സ്, കമ്പ്യൂട്ടര്‍ മൗസ്, സാനിറ്ററി ഇനങ്ങള്‍, ഫിറ്റിംഗുകള്‍, ഫിക്ചര്‍, കമ്പനി നല്‍കിയ ഡിവൈസുകളുടെ റീചാര്‍ജ് എന്നിവയുടെ ചെലവ് ലഭിച്ചു.

‘ഭക്ഷണ സാധനങ്ങള്‍’ എന്ന് വിവരിക്കുന്ന ചെലവുകള്‍ കാണിക്കുന്നതിനുള്ള ഡോക്യുമെന്റുകള്‍ ഉണ്ട് – പലപ്പോഴും ബില്‍ നമ്പറൊന്നുമില്ലാതെ റീഇംബേഴ്‌സ്‌മെന്റിനായി ലിസ്റ്റ് ചെയ്തിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ ചെലവ് പ്രതിമാസം 30,000 രൂപയോളം വരും. ഗസ്റ്റ് ഹൗസ് ഒരു ദിവസം, എല്ലാ മാസവും ഒന്നിലധികം തവണ വാങ്ങിയ ഭക്ഷണ സാധനങ്ങള്‍ കാണിച്ചിട്ടുണ്ട്, 1000 രൂപയില്‍ താഴെയും ചിലപ്പോള്‍ അതില്‍ കൂടുതലുമണിത്. 9,000 രൂപയുടെ ബില്‍ ഉള്‍പ്പെടെ പലവക ഇനങ്ങള്‍’ എന്ന് വിവരിക്കുന്ന ധാരാളം രേഖകളുണ്ട്. രേഖകള്‍ പ്രകാരം ‘ആറ് ടു പത്ത് ‘, ‘സൂപ്പര്‍ മാര്‍ച്ചെ’, ‘റിലയന്‍സ് ഫ്രഷ്’ തുടങ്ങിയവയാണ് പലതും.

ഗസ്റ്റ് ഹൗസിന് ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങിയവ പ്രതിമാസം 70,000 രൂപ വാടകയ്ക്ക് ലഭിച്ചുവെന്ന് വിജിലന്‍സ് പരാതിയില്‍ പറയുന്നു ഗസ്റ്റ് ഹൗസ് എന്ന് വിളിക്കപ്പെടുന്നതിന്റെ പേരില്‍ കമ്പനി ചെലവില്‍ കുടുംബത്തിനായി കുക്ക്, ഹെല്‍പ്പര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ മുഴുവന്‍ സമയ സഹായവും വീട്ടില്‍ വിന്യസിക്കപ്പെട്ടു.ബാനര്‍ജി ഈയിടെ ഗസ്റ്റ് ഹൗസ് ഒഴിഞ്ഞു കൈലാഷ് കോളനിയിലെ ഒരു വീട്ടിലേക്ക് മാറി.

റെയില്‍വേ അന്വേഷിക്കുന്ന മറ്റൊരു കൂട്ടം ആരോപണങ്ങളില്‍, ബാനര്‍ജിക്ക് 2019-ല്‍ 10 വര്‍ഷത്തെ യുകെ വിസ ലഭിച്ചു, തന്റെ ഔദ്യോഗിക യാത്രയ്ക്ക്, ഏകദേശം 98,000 രൂപ വീസ ഫീസ് അദ്ദേഹം ക്ലെയിം ചെയ്തു. 2023-ല്‍ ബാനര്‍ജി വിരമിക്കാനിരിക്കെ അദ്ദേഹത്തിന്റെ സ്വകാര്യ (അനൗദ്യോഗിക) പാസ്പോര്‍ട്ടില്‍ വിലകൂടിയ 10 വര്‍ഷത്തെ വിസയ്ക്ക് കമ്പനി പണം നല്‍കിയത് എന്തുകൊണ്ടാണെന്ന് വിജിലന്‍സ് അന്വേഷണം ചോദ്യം ചെയ്തു. വിലകുറഞ്ഞ ഹ്രസ്വകാല വിസ എന്തുകൊണ്ട് എടുക്കുന്നില്ലെന്ന് വിജിലന്‍സ് ചോദിച്ചു.

”ആരോപിക്കപ്പെടുന്ന വിവിധ ദുഷ്പെരുമാറ്റങ്ങളുടെ സാമ്പത്തിക പ്രത്യാഘാതം അത്ര വലുതായിരിക്കില്ല, എന്നിരുന്നാലും അവ അധികാര ദുര്‍വിനിയോഗവും മോശം പെരുമാറ്റവുമാണ്, തീര്‍ച്ചയായും ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സിഎംഡിക്ക് അനുയോജ്യമല്ല,” റെയില്‍വേ മന്ത്രാലയത്തിന്റെ ഉന്നത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അധികാരങ്ങള്‍ നീക്കിയത്. കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയില്ല, ഇതിന് ഏകദേശം രണ്ടോ മൂന്നോ മാസമെടുത്തേക്കാം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടര്‍ ഷെല്ലി വര്‍മയോട് മൂന്ന് മാസത്തേക്ക് സിഎംഡിയുടെ അധികാരം വിനിയോഗിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശനിയാഴ്ചത്തെ ഉത്തരവ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോവിഡ് മഹമാരിയുടെ രണ്ടാം ഘട്ടത്തില്‍ രോഗിയായ അമ്മയ്ക്കായി ബാനര്‍ജി സ്വകാര്യ ആംബുലന്‍സ് വാടകയ്ക്കെടുക്കുകയും രോഗിയെ ഗ്രീന്‍ പാര്‍ക്കില്‍ ജസോലയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ചാര്‍ജായി 1.54 ലക്ഷം രൂപ ചിലവായത് കാണിച്ച് പണം വാങ്ങുകയും ചെയ്തു. ഈ ചെലവിന് ബില്ലില്ലെന്ന് രേഖകള്‍ കാണിക്കുന്നു.പിന്നീട് രോഗിയെ അപ്പോളോയില്‍ നിന്ന് നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റാന്‍ 19,000 രൂപയ്ക്ക് മറ്റൊരു ആംബുലന്‍സ് വാടകയ്ക്കെടുത്തു. രേഖകള്‍ പ്രകാരം ഓക്‌സിജന്‍ റീഫില്‍ ചെയ്യുന്നതിനായി 10500 രൂപയും റീഇമ്പേഴ്സ് ചെയ്തു.

2019 ഒക്ടോബര്‍ 12-നാണ് ബാനര്‍ജി നിയമിതനായത്. 2019 ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 2 വരെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തിഗത വീട്ടുപകരണങ്ങള്‍ പോലും വാങ്ങാന്‍ 77,000 രൂപ ചെലവഴിച്ചതായി രേഖകള്‍ കാണിക്കുന്നു. വാങ്ങിയ സാധനങ്ങളില്‍ ചിലത്: ബോള്‍ പേനകള്‍: 2,290 രൂപ; ഫോട്ടോ ഷൂട്ട്: 8,000 രൂപ; ഷോപ്പേഴ്‌സ് സ്‌റ്റോപ്പില്‍ നിന്ന് (ടവലുകള്‍, മതില്‍ ക്ലോക്ക്, ഗ്ലാസ്, വാക്വം ബോട്ടില്‍, സര്‍വീസ് ട്രേ, കോസ്റ്റര്‍): 33,462 രൂപ; ടവലുകള്‍: 3,000 രൂപ; സ്മാര്‍ട്ട് ബള്‍ബ്: 14,612 രൂപ; ലേബര്‍ ചാര്‍ജ്: 6,000 രൂപ. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിസ്സാരമാണെന്നും പ്രതികാര നടപടിയുടെ ഭാഗമായാണിതെന്നും അമിതാബ് ബാനര്‍ജി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ആരോപണങ്ങളില്‍ വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ ഗസ്റ്റ് ഹൗസ്, യുകെ വിസ എന്നീ രണ്ട് വിഷയങ്ങളില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍മാരുടെ ഗസ്റ്റ് ഹൗസായി വീട് വാടകയ്ക്ക് നല്‍കുന്നതിന് ഡയറക്ടര്‍ ബോര്‍ഡാണ് അംഗീകാരം നല്‍കിയത്. അതില്‍ നാല് കിടപ്പുമുറികള്‍ ഉണ്ടായിരുന്നു. ഞാനും എന്റെ ഭാര്യയും ഒരു മുറിയില്‍ താമസിച്ചു, മറ്റ് മൂന്ന് പേര്‍ ആളില്ലാതെ തുടര്‍ന്നു. കൂടുതലും ലോക്ക്ഡൗണ്‍ കാലയളവായതിനാല്‍ മറ്റ് താമസക്കാരൊന്നും ഉണ്ടായിരുന്നില്ല, ”അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ പ്രതിമാസം 27,000 രൂപ ഫീസ് നല്‍കിയതായും അമിതാബ് ബാനര്‍ജി പറഞ്ഞു.

”ഗസ്റ്റ് ഹൗസ് കാണിച്ച ചിലവ് ഞങ്ങള്‍ അവിടെ താമസിച്ചതുകൊണ്ടാണ്. എന്തിനാണ് ഞാന്‍ ഗസ്റ്റ് ഹൗസിലേക്ക് പ്രതിദിനം 900 രൂപ നല്‍കുന്നത്? അദ്ദേഹം പറഞ്ഞു. മുംബൈയിലെ കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് (നേരത്തെ ഫിനാന്‍സ് ഡയറക്ടറായി ജോലി ചെയ്തിരുന്നു) ഡല്‍ഹിയിലെത്തിയ ശേഷം റെയില്‍വേ മന്ത്രാലയം തനിക്ക് ടൈപ്പ് 5 സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചതായി ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഒരു വീടും ഒഴിഞ്ഞിരുന്നില്ല. അതിനാല്‍, ഐആര്‍എഫ്സി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരത്തിന് ശേഷം ഞങ്ങള്‍ ഒരു സ്ഥിര കമ്പനി ഗസ്റ്റ് ഹൗസായി ഒരു വീട് വാങ്ങാന്‍ ശ്രമിച്ചു. ഒന്നും യാഥാര്‍ത്ഥ്യമാകാതെ വന്നപ്പോള്‍ കമ്പനി വസ്തു വാടകയ്ക്ക് കൊടുത്തു. ഈ സമയത്ത്, എനിക്ക് അര്‍ഹതപ്പെട്ട ഹൗസ് അലവന്‍സ് പ്രതിമാസം 1.4 ലക്ഷം രൂപ ഞാന്‍ എടുത്തിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

വിസ ഫീസ് സംബന്ധിച്ച്, 10 വര്‍ഷത്തെ വിസ വിസ നല്‍കുന്ന അതോറിറ്റിയുടെ വിവേചനാധികാരത്തിലാണെന്ന് ബാനര്‍ജി പറഞ്ഞു. അപേക്ഷകന്‍ എന്ത് ചോദിച്ചാലും വിസയുടെ ദൈര്‍ഘ്യം ആത്യന്തികമായി തീരുമാനിക്കുന്നത് വിസ നല്‍കുന്ന അതോറിറ്റിയാണ്. ഏത് സാഹചര്യത്തിലും, ഹ്രസ്വ വിസയ്ക്കും 10 വര്‍ഷത്തെ വിസയ്ക്കുമുള്ള ഫീസ് തമ്മിലുള്ള വ്യത്യാസം തുച്ഛമാണ് അദ്ദേഹം പറഞ്ഞു.

ഐആര്‍എഫ്സി എംഡി എന്ന നിലയില്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി അദ്ദേഹം മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഒന്നിലധികം യാത്രകള്‍ നടത്തിയതായി രേഖകള്‍ കാണിക്കുന്നു. ഈ യാത്രകളിലെ ചെലവുകള്‍ റെയില്‍വേ വിജിലന്‍സ് പരിശോധിച്ചു വരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബാനര്‍ജി ഫിനാന്‍സ് ഡയറക്ടറായിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മുള സംഭരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ മുന്‍ അന്വേഷണത്തില്‍ ബാനര്‍ജിയും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സിബിഐ കുറ്റം ചുമത്താതെ കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mothers ambulance bill to towels uk visa to daily expenses railway psu chief got his office to pay