ന്യൂയോർക്ക്: ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കന്പനിയായ യൂബറിന്രെ മാധാവിയായ ട്രാവിസ് കലാനിക്കിന്റെ അമ്മ ബൊണ്ണി കലാനിക്ക് ബോട്ടപകടത്തിൽ മരിച്ചു. 71 വയസായിരുന്നു.

ഫ്രെസ്നോ കൗണ്ടിയിലെ പൈൻ ഫ്ലാറ്റ് തടാകത്തിൽ ഭർത്താവിനോടൊപ്പം ബോട്ട് ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ ഓടിച്ചിരുന്ന ബോട്ട് പാറയിലിടിച്ച് മറിയികുകയായിരുന്നു. ബൊണ്ണി കലാനിക് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭർത്താവ് ഡൊണാൾഡ് കലാനിക്കിനെ നേരിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരുക്കുകൾ ഗുരുതരരമല്ലെന്ന് ആഴുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

2009ലാണ് ട്രാവിസ് യൂബറിന് തുടക്കം കുറിക്കുന്നത്. 700കോടി ഡോളറിന്റെ വിപണി മൂല്യമുള്ള കന്പനിയാണ് യൂബർ. ഇന്ന് യൂബർ 60 രാജ്യങ്ങളിലായി 404 നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook