ഇൻഡോർ: മകളെ ബലാൽസംഗം ചെയ്ത പ്രതിയെ പൊലീസിനു മുന്നിലിട്ട് കൈകാര്യം ചെയ്ത് പെൺകുട്ടിയുടെ അമ്മ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിലായ പ്രതിയെ പെൺകുട്ടിയുടെ അമ്മ ദേഷ്യം തീരുന്നതുവരെ മർദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ എഎൻഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ സമ്മതത്തോടെയാണ് പ്രതിയെ പെൺകുട്ടിയുടെ അമ്മ മർദിച്ചതെന്നാണ് ദൃശ്യങ്ങളിൽനിന്നും മനസിലാകുന്നത്. പെൺകുട്ടിയുടെ അമ്മ പ്രതിയുടെ കരണത്ത് നിരന്തരം അടിക്കുമ്പോഴും പൊലീസ് ഒന്നും പ്രതികരിക്കാതെ നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ