ഗാസിയാബാദ്: നവജാത ശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശഷം മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു. സംഭവത്തിൽ 22 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിക്കു സമീപം ഗാസിയാബാദിലാണ് സംഭവം.

3 മാസം മുൻപാണ് ആർതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞ് പിറക്കാതെ പെൺകുഞ്ഞ് പിറന്നതിൽ ആർതിക്ക് ദേഷ്യമുണ്ടായിരുന്നുവെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് തോമർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ആരതി കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. അതിനുശേഷം മൃതദേഹം വാഷിങ്മെഷീനിൽ ഒളിപ്പിച്ചു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം പറഞ്ഞത്. ഒടുവിൽ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആൺകുഞ്ഞ് പിറക്കാത്തതിൽ ആർതിയെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ