ഇന്‍ഡോര്‍: ചന്തയില്‍ നിന്ന് വാങ്ങിയ കാബേജിനൊപ്പം ഉണ്ടായിരുന്ന പാമ്പിനേയും പാചകം ചെയ്ത് കഴിച്ച് അമ്മയും മകളും ആശുപത്രിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.
അഫ്സാന്‍ ഇമാമും പതിനഞ്ചുകാരിയായ മകള്‍ ആംനയേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്താഴത്തിനായി കാബേജ് പാചകം ചെയ്ത് കഴിക്കുമ്പോഴാണ് കയ്പേറിയ എന്തിലോ കടിച്ചതെന്ന് അഫ്സാന്‍ പറഞ്ഞു. മകള്‍ക്കും സമാന അനുഭവം ഉണ്ടായെന്നും പരിശോധിച്ചപ്പോഴാണ് കാബേജില്‍ നിന്നും പാമ്പിന്റെ കഷണം കണ്ടെത്തിയതെന്നും ഇവര്‍ പറഞ്ഞു.

ഉടന്‍ തന്നെ ബന്ധുക്കളുടെ സഹായത്തോടെ അമ്മയും മകളും എംവൈ ആശുപത്രിയില്‍ ചികിത്സ തേടി. ഇകുവരുടേയും നിലയില്‍ പേടിക്കാനൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇരുവരും ഒരുപാട് ശര്‍ദ്ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പാമ്പിന്റെ വിഷം രക്തത്തില്‍ കലര്‍ന്നിരുന്നെങ്കില്‍ അപകടത്തിലാകുമായിരുന്നു. ഇരുവരുടേയും ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ