scorecardresearch

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങൾക്കും കാരണം പാക് സൈന്യം: എസ്. ജയശങ്കർ

പാക്കിസ്ഥാൻ സൈന്യം ദീർഘകാലമായി ഇന്ത്യയോട് കടുത്ത ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു

പാക്കിസ്ഥാൻ സൈന്യം ദീർഘകാലമായി ഇന്ത്യയോട് കടുത്ത ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു

author-image
WebDesk
New Update
jaishankar1

ഫയൽ ഫൊട്ടോ

ഡൽഹി: പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും കാരണം പാക്കിസ്ഥാൻ സൈന്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ നേരിടുന്ന ശത്രുതയുടെയും ഭീകരതയുടെയും ഭൂരിഭാഗവും യഥാർത്ഥത്തിൽ ഉത്ഭവിക്കുന്നത് പാക്കിസ്ഥാൻ സൈന്യത്തിൽ നിന്നാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Advertisment

പാക്കിസ്ഥാൻ സൈന്യം ദീർഘകാലമായി ഇന്ത്യയോട് കടുത്ത ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. "നമ്മളെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാൻ സൈന്യത്തിന്റെ യാഥാർത്ഥ്യം എപ്പോഴും വ്യക്തമാണ്. നമ്മുടെ പ്രശ്നങ്ങളിൽ ഭൂരിഭാഗവും അവരിൽ നിന്നാണ് ഉണ്ടാകുന്നത്. ഭീകരവാദം, പരിശീലന ക്യാമ്പുകൾ, ഇന്ത്യയോടുള്ള പ്രത്യയശാസ്ത്രപരമായ ശത്രുത എന്നിവയുടെ ഉറവിടം അന്വേഷിച്ചാൽ അത് സൈന്യത്തിലാണെന്ന് കാണാം," ജയശങ്കർ പറഞ്ഞു.

Also Read: തീവെട്ടിക്കൊള്ള വേണ്ട; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

പാക്കിസ്ഥാനുമായി ഇന്ത്യയെ ചേർത്തുവെച്ച് കാണുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ കഴിവുകളിലും ഭരണത്തിലും ആഗോള തലത്തിലുള്ള മതിപ്പിലും വലിയ അന്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇന്ത്യയ്ക്ക് ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളുമായും ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയതന്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലും തന്ത്രപരമായ സ്വയംഭരണത്തിലും അധിഷ്ഠിതമാണെന്നും ജയശങ്കർ വ്യക്തമാക്കി. നയതന്ത്രമെന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കലല്ലെന്നും മറിച്ച് സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പോക്കറ്റ് മണി പോരാ, ക്ലബ്ബിൽ കയറണം; കാർ ടയറുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന വിദ്യാർത്ഥി സംഘം അറസ്റ്റിൽ

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ആഗോളതലത്തിലെ മാറ്റങ്ങൾക്കിടയിലും 70-80 വർഷങ്ങളായി ശക്തമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുടിന്റെ സന്ദർശനം സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ, വളം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: അയോധ്യ വിധി വന്നിട്ട് ആറ് വർഷം പിന്നിടുന്നു; ഇനിയും തുടങ്ങാതെ പുതിയ പള്ളിയുടെ നിർമാണം

അതിർത്തിയിലെ സമാധാനമാണ് ചൈനയുമായുള്ള നല്ല ബന്ധത്തിന് മുൻകൂട്ടി വേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. അതിർത്തി പ്രശ്നങ്ങൾ മാത്രമല്ല, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും ചൈനയുമായുള്ള ചർച്ചകളിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ജനാധിപത്യ പ്രക്രിയയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു

India Pakistan S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: