/indian-express-malayalam/media/media_files/uploads/2020/06/Covid-Vaccine.jpg)
ന്യൂഡൽഹി: മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യൻ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ നിര്‍മ്മിച്ചത്.
“സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് 19നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വോളണ്ടിയർമാരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്സിൻ സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളിൽ ഇവരെ ഡിസ്ചാർജ് ചെയ്യും,” മുഖ്യ ഗവേഷക എലീന സ്മോളിയാർചുക് ടാസിനോട് പറഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു.
#Sechenov University has successfully completed tests on volunteers of the world's first vaccine against #COVID19.
"The #vaccine is safe. The volunteers will be discharged on July 15 and July 20", chief researcher Elena Smolyarchuk told TASS https://t.co/jVrmWbLvwXpic.twitter.com/V8bon4lieR— Russia in India (@RusEmbIndia) July 12, 2020
റഷ്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച്, “സെചെനോവ് സർവകലാശാലയിലെ വാക്സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂൺ 18 ന് ആരംഭിച്ചു, 18 വോളണ്ടിയർമാരുടെ ഒരു സംഘത്തിനാണ് വാക്സിനേഷൻ നൽകിയത്.” 20 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തിന് ജൂൺ 23 നാണ് വാക്സിനേഷൻ നൽകിയത്.
പരീക്ഷണത്തിന് വിധേയരായ വോളണ്ടിയർമാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. ഡിസ്ചാർജ് ചെയ്തതിനുശേഷവും ഇവർ നിരീക്ഷണത്തിൽ തുടരുമെന്ന് സ്മോലിയാർക്കിനെ ഉദ്ധരിച്ച് ടാസ് പറഞ്ഞു.
റെഗുലേറ്റർമാരുടെ അംഗീകാരത്തെത്തുടർന്ന് ചൈനയുടെ സിനോവാക് ബയോടെക് കൊറോണ വൈറസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. സിനോവാക് മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബ്രസീലിൽ ആരംഭിച്ചു. ബ്രസീലിയൻ വാക്സിൻ നിർമ്മാതാക്കളായ ഇൻസ്റ്റിറ്റ‌്യൂട്ടോ ബ്യൂട്ടാന്റനുമായി സഹകരിച്ചാണ് പഠനം നടത്തുക.
വാക്സിനേഷൻ കാൻഡിഡേറ്റുകൾ ആസ്ട്രാസെനെക്ക-യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡും ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പും (സിനോഫാർം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. മോഡേണയുടെ അവസാനഘട്ട ട്രയൽ ഈ മാസം ആരംഭിക്കും.
ഇന്ത്യയിൽ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സാമ്പിളുകൾ ഗുണനിലവാരവും സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്.
കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ റഷ്യ നിലവിൽ നാലാം സ്ഥാനത്താണ്. 727,162 കേസുകളും 11, 335 മരണങ്ങളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയാണ്, ബ്രസീലും ഇന്ത്യയും തൊട്ടുപിന്നിലുണ്ട്.
Read in English: Moscow varsity ‘completes trial of Covid-19 vaccine’, claims Russian embassy
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us