scorecardresearch

ആശുപത്രിയിൽ ആംബുലന്‍സില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പച്ചക്കറി സഞ്ചിയിലാക്കി ആദിവാസി കുടുബം

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലാണ് നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായി മാതാപിതാക്കൾ 80 കിലോ മീറ്റർ ബസിൽ യാത്ര ചെയ്തത്

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലാണ് നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായി മാതാപിതാക്കൾ 80 കിലോ മീറ്റർ ബസിൽ യാത്ര ചെയ്തത്

author-image
WebDesk
New Update
Adivasi family carry baby vegetable bag

എക്സ്‌പ്രസ് ഫൊട്ടോ

റാഞ്ചി: പിഞ്ചു കുഞ്ഞിന്റെ വേർപാടിനേക്കാൾ കനത്ത ആഘാതമായിരുന്നു ജാർഖണ്ഡിൽ നിന്നുള്ള ഒരു ആദിവാസി കുടുംബം കഴിഞ്ഞ ദിവസം നേരിട്ടത്. നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചേതനയറ്റ ശരീരം പച്ചക്കറി സഞ്ചിയിലാക്കി നാട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്ന മാതാപിതാക്കളുടെ ദുരവസ്ഥ രാജ്യത്തിനാകെ ഞെട്ടലുണ്ടാക്കുകയാണ്.

Advertisment

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലാണ് സംഭവം. ചായ്‌ബാസയ്ക്ക് സമീപമുള്ള ബാല ബാരിജോരി ഗ്രാമത്തിലെ ഡിംബ ചടോംബയുടെയും റോയ്ബാരി ചടോംബയുടെയും നാലുമാസം പ്രായമുള്ള കുഞ്ഞാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 19-ന് മരണപ്പെട്ടത്. പനിയെ തുടർന്നായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി കുറച്ചു ദിവസങ്ങളായി ഭക്ഷണവും കഴിച്ചിരുന്നില്ല. 

Also Read: സുരക്ഷാ ഭീഷണി: ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവെച്ചു

കുഞ്ഞിന്റെ മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിക്കാൻ ആംബുലന്‍സിനായി ദമ്പതികൾ ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. എന്നാൽ വാഹനം ലഭ്യമല്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. മൃതദേഹവുമായി ബസിൽ കയറാൻ അനുവദിക്കില്ലെന്നും അധികൃതർ ഇവരോട് പറഞ്ഞു. ഒടുവിൽ ആശുപത്രി ജീവനക്കാർ തന്നെ പച്ചക്കറി സഞ്ചി വാങ്ങിക്കൊടുക്കുകയും, കുഞ്ഞിന്റെ മൃതദേഹം അതിനുള്ളിലാക്കി ദമ്പതികളെ വീട്ടിലേക്ക് മടക്കി അയക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രദേശത്ത് ആംബുലൻസ് സൗകര്യം കിട്ടാക്കനിയാണെന്നും ഡ്രൈവർമാർ വൻതുക കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം, സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി അറിയിച്ചു.

Also Read: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഒൻപത് മരണം

എല്ലാ ജില്ലാ ആശുപത്രികളിലും ആംബുലന്‍സുകൾ വാങ്ങാൻ 15 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എന്നാൽ, ദമ്പതികൾ ആംബുലൻസിനായി കാത്തുനിൽക്കാതെ പോയതാണെന്നും രണ്ടു വാഹനങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നെന്നുമാണ് സർക്കാർ പിന്നീട് അവകാശപ്പെട്ടത്. ഇതിൽ ഒന്ന് തകരാറിലായിരുന്നെന്നും മറ്റൊന്ന് ദൂരയാത്രയിലായിരുന്നെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

Read More: ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി

Hospital Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: