ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് എത്തിച്ചത് കാർഡ് ബോർഡ് പെട്ടിയിൽ. അരുണാചൽ പ്രദേശിലെ തവാങ്ങിൽ രണ്ട് ദിവസം മുൻപ് മരിച്ച സൈനികരുടെ മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കാർഡ് ബോർഡിൽ കെട്ടി അയച്ചത്.
റിട്ടേ. ലഫ്റ്റനന്റ് ജനറൽ എച്ച്.എച്ച്.പനാഗ് ഈ അനാദരവിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ സംഭവം ദേശീയ തലത്തിൽ തന്നെ വൻ വിവാദമായി. “രാജ്യത്തെ സേവിക്കാൻ ഏഴ് ചെറുപ്പക്കാർ വെയിലത്തിറങ്ങി. ഇങ്ങിനെയാണ് അവർ തിരിച്ചുവന്നത്” എന്ന കുറിപ്പോടെ മൃതദേഹങ്ങൾ കാർഡ്ബോർഡിൽ പൊതിഞ്ഞുകെട്ടിയ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു.
2. Seven young men stepped out into the sunshine yesterday, to serve their motherland. India.
This is how they came home. pic.twitter.com/rlSbdpJyR4— Lt Gen H S Panag(R) (@rwac48) October 8, 2017
അതേസമയം സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. മരിച്ച സൈനികരെ ഇവിടെ നിന്ന് ശവപ്പെട്ടികളിലാക്കി താഴെ എത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് സൈന്യത്തിന്റെ മറുപടി.
ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പിന്നീട് തടികൊണ്ടുള്ള പെട്ടിയിലേക്ക് മാറ്റിയിരുന്നു.
2. Seven young men stepped out into the sunshine yesterday, to serve their motherland. India.
This is how they came home. pic.twitter.com/rlSbdpJyR4— Lt Gen H S Panag(R) (@rwac48) October 8, 2017
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook