scorecardresearch

ശശികലയുടെ വഴിയേ അനന്തരവനും?; കൈക്കൂലി കേസില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി വെച്ചിരുന്ന 1.3 കോടിയോളം രൂപ ദിനകരന്റെ പക്കൽ നിന്നും പിടിച്ചെടുത്തു

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി വെച്ചിരുന്ന 1.3 കോടിയോളം രൂപ ദിനകരന്റെ പക്കൽ നിന്നും പിടിച്ചെടുത്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
എഐഎഡിഎംകെ അമ്മ വിഭാഗത്തിൽ സ്വാധീനമുറപ്പിച്ച് വീണ്ടും ദിനകരൻ

ന്യൂഡൽഹി: അണ്ണാ ഡിഎംകെ അമ്മ ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ അനന്തരവനും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന് എതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസെടുത്തു. അണ്ണാ ഡി.എം.കെയുടെ ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് കേസ്.

Advertisment

രണ്ടില ചിഹ്നത്തിനായി കൈക്കൂലി തരാമെന്ന വാഗ്ദാനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടി. തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾക്ക് നൽകാൻ സൂക്ഷിച്ച ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറും മെഴ്സിഡസ് കാറും സഹിതം സെൻട്രൽ ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് ടി.ടി.വി ദിനകരെൻറ അടുത്ത അനുയായി എസ്. ചന്ദ്രശേഖരൻ എന്നയാളെ ഡൽഹി പൊലീസ് പിടികൂടി. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാൽ 50കോടി രൂപ നൽകാമെന്ന് ദിനകരൻ വാഗ്ദാനം ചെയ്തതായും ചന്ദ്രശേഖരൻ പൊലീസിനോട് പറഞ്ഞു.

അണ്ണാ ഡി.എം.കെയിൽ പിളർപ്പുണ്ടെന്ന് അംഗീകരിച്ച്, പാർട്ടിയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. തുടർന്ന് തൊപ്പി ചിഹ്നത്തിലാണ് ദിനകരൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയത്.

Aiadmk Ttv Dinakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: