scorecardresearch

സിക്കിം മിന്നല്‍പ്രളയം: 390 വിനോദസഞ്ചാരികളെ വ്യോമസേനയും സൈന്യവും രക്ഷപ്പെടുത്തി

കാണാതായ 105 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

കാണാതായ 105 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

author-image
WebDesk
New Update
sikkim|flood

സിക്കിം മിന്നല്‍പ്രളയം: 390 ലധികം വിനോദസഞ്ചാരികളെ വ്യോമസേനയും സൈന്യവും രക്ഷപ്പെടുത്തി| ഫൊട്ടോ;എഎന്‍ഐ

ന്യൂഡല്‍ഹി: സിക്കിമിലെ ടീസ്ത നദിയിലെ മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന ലാചെന്‍, ലാചുങ് നഗരങ്ങളില്‍ നിന്ന് ബംഗ്ലാദേശില്‍ നിന്നുള്ള 13 പേര്‍ ഉള്‍പ്പെടെ 390 ലധികം വിനോദസഞ്ചാരികളെ ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) ആര്‍മിയും രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയതായി, തിങ്കളാഴ്ച സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചു, അതേസമയം പശ്ചിമ ബംഗാള്‍ ഭരണകൂടം ടീസ്ത നദിയുടെ താഴ്വാരത്തില്‍ നിന്ന് 40 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അറിയിച്ചു.

Advertisment

അതേസമയം, ഇരു സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്ത കണക്കുകളില്‍ ചില ഇരട്ടിപ്പുകളുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 കരസേനാ ജവാന്‍മാരുണ്ടെന്നും കാണാതായ 105 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഎഎഫിന്റെ എംഐ-17, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ 10 തവണയായാണ് 354 വിനോദസഞ്ചാരികളെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പാക്യോങ് വിമാനത്താവളത്തിലെത്തിച്ചതെന്ന് സായുധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആര്‍മി 45 വിനോദസഞ്ചാരികളെ ഹെലികോപ്റ്ററുകളില്‍ ലാച്ചനില്‍ നിന്ന് മംഗനിലേക്ക് എത്തിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മംഗന്‍ ജില്ലയിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ടീസ്ത് നദിയില്‍ മിന്നല്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് ഈ വിനോദസഞ്ചാരികള്‍ ലാച്ചനിലും ലാച്ചുങ്ങിലുമായി കുടുങ്ങിയത്. സിക്കിമിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഞായറാഴ്ച അദ്ദേഹം ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയതായി ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment

വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ വ്യോമസേനയുടെ തക്ഷാപ്രവര്‍ത്തനകള്‍ തുടരുകയണ്. പാക്യോങ് ജില്ലയിലാണ് കൂടുതല്‍ മരണം. 3432 വീടിന് കേടുപാടുണ്ടായി. 14 പാലവും നിരവധി റോഡുകളും ഒലിച്ചുപോയതയാണ് റിപ്പോര്‍ട്ടുകള്‍.

Flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: