/indian-express-malayalam/media/media_files/uploads/2021/08/Aghan-Taliban-1.jpg)
ഫയൽ ചിത്രം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം നിലവില്‍ വന്നതിന് ശേഷം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ (യുഎന്‍). 2021 ഓഗസ്റ്റ മുതല്‍ 2023 മേയ് വരെ രാജ്യത്ത് 3,774 സാധാരണക്കാര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ 1,095 പേരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതാണെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-ല്‍ മാത്രം 8,820 പേരാണ് രാജ്യത്ത് മരണപ്പെട്ടത്, ഇതില്‍ 3,035 എണ്ണവും കൊലപാതകങ്ങളായിരുന്നെന്നും യുഎന്നിന്റെ മുന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം നടന്ന ആക്രമണങ്ങളിൽ മുക്കാൽ ഭാഗവും ആരാധനാലയങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെ ജനവാസമുള്ള പ്രദേശങ്ങളിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചായിരുന്നുവെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ 92 സ്ത്രീകളും 287 കുട്ടികളും ഉൾപ്പെടുന്നു.
ഖൊറാസാൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയാണ് ഐഇഡി ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയതെന്നും യുഎന്നിന്റെ പ്രസ്താവനയില്‍ പറയുന്നു.
യുഎന്നിന് ഉറവിടം കണ്ടെത്താനാകാത്ത ആക്രമണങ്ങളില്‍ ജീവന്‍ പൊലീഞ്ഞവരുടെ എണ്ണവും ചെറുതല്ല. അത്തരം ആക്രമണങ്ങളുടെ കണക്കുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
താലിബാന്‍ ഭരണത്തിന് കീഴിലുള്ള ചാവേര്‍ ആക്രമണങ്ങളുടെ ഭീകരതയെപ്പറ്റിയും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍ തുടരുമ്പോഴാണ് ഇത്തരം ആക്രമണങ്ങള്‍ നടന്നതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ തന്നെ ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് മതിയായ ചികിത്സ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും യുഎന്‍ കണ്ടെത്തി.
ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അഫ്ഗാന്‍ ജനതയുടെ ഉത്തരവാദിത്തം താലിബാന്‍ ഭരണകൂടത്തിനുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ തകര്‍ച്ചയുടെ വക്കിലെത്തിയപ്പോഴാണ് തങ്ങള്‍ ഭരണം പിടിച്ചെടുത്തതെന്നാണ് താലിബാന്‍ പറയു്നത്. രാജ്യത്തേയും സര്‍ക്കാരിനേയും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും താലിബാന്‍ അവകാശപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.