Latest News

അഫ്ഗാനിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; 126 സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ സൈനിക പരിശീലന കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. കാബൂളിൽ നിന്ന് 44 കിലോമീറ്റർ അകലെ മൈതാൻ ഷഹ്റിലാണ് ആക്രമണം. സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഭീകരർ സ്ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൻെറ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. ലോഗര്‍ പ്രവിശ്യയില്‍ കഴിഞ്ഞദിവസം എട്ടുസൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക പരിശീലനകേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിലും താലിബാനായിരുന്നു. 12 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഇത് തെറ്റാണെന്നും 126 […]

അഫ്ഗാനിസ്ഥാനിലെ സൈനിക പരിശീലന കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. കാബൂളിൽ നിന്ന് 44 കിലോമീറ്റർ അകലെ മൈതാൻ ഷഹ്റിലാണ് ആക്രമണം. സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഭീകരർ സ്ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൻെറ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

ലോഗര്‍ പ്രവിശ്യയില്‍ കഴിഞ്ഞദിവസം എട്ടുസൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക പരിശീലനകേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിലും താലിബാനായിരുന്നു.

12 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഇത് തെറ്റാണെന്നും 126 പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: More than 100 afghanistan military officers killed in taliban attack

Next Story
പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ല്; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍karnataka congress, karnataka congress mlas fight, karnataka congress mlas fight, eagleton resort, karnataka congress horsetrading, congress mla anand singh, karnataka congress mla anand singh, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com