scorecardresearch
Latest News

ലോക്ക്ഡൗൺ കാലത്ത് റെഡ് സോണുകളിൽ ഗാർഹിക പീഡനം കൂടിയതായി പഠനം

ഗ്രീൻസോണുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏപ്രിൽ-മെയ് കാലയളവിൽ റെഡ് സോണിൽ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച പരാതികൾ കുറഞ്ഞു

attack

കോവിഡ്-19 വ്യാപനവും തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും ആളുകളെ അവരുടെ വീടുകളിൽ ഒതുക്കി നിർത്തിയപ്പോൾ, റെഡ് സോൺ മേഖലകളിൽ ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ വർധിച്ചു. അതേസമയം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവ കുറഞ്ഞു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ജൂൺ 21 ന് യുഎസ് നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിൽ, യു‌സി‌എൽ‌എയിലെ പബ്ലിക് പോളിസി പ്രൊഫസർമാരായ ശരവണ രവീന്ദ്രനും മനീഷ ഷായും ഇന്ത്യയിലെ ദേശീയ വനിതാ കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പരാതികൾ സമാഹരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തിരിച്ചാണ് പഠനം നടത്തിയത്.

Read More: വനിതകൾക്ക്‌ കരസേനയിൽ സ്ഥിരം നിയമനം: ഉത്തരവ് പുറപ്പെടുവിച് സർക്കാർ

വനിത കമ്മിഷന്റെ പരാതി, അന്വേഷണ സെല്ലിൽ മേയിൽ 392 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 മേയിൽ ഇത് 266 ആയിരുന്നു. 2020 മേയിൽ 73 സൈബർ കുറ്റകൃത്യ പരാതികളാണ് ഉണ്ടായിരുന്നത്. 2019 മേയിൽ ഇത് 49 ആയിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമ പരാതികൾ 66 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ ഇത് 163 ആയിരുന്നെങ്കിൽ ഈ മേയിൽ ഇത് 54 ആണ്. 2018ൽ നിന്ന് 2019ൽ എത്തിയപ്പോൾ അത് 17 ശതമാനം കുറഞ്ഞ് 198 ആയി.

ഈ കണക്ക് പരിശോധിക്കുമ്പോൾ, 2020 മാർച്ചിൽ റെഡ് സോൺ ജില്ലകളിലെ പ്രതിമാസ ഗാർഹിക പീഡന പരാതികളുടെ എണ്ണം 1.5 ൽ താഴെയാണെന്ന് ഗവേഷകർ കണ്ടെത്തി. മേയിൽ ഇത് ഏകദേശം രണ്ട് ആയി ഉയർന്നു. ഗ്രീൻ സോണിലെ ജില്ലകളെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണിൽ ഈ എണ്ണം 0.3 ആണ്. അതായത് ഓരോ പത്ത് ജില്ലകളിലും മൂന്ന് കേസുകൾ.

ഗ്രീൻ സോണിനെ അപേക്ഷിച്ച്  റെഡ് സോണുകളിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ ഒരു റെഡ് സോൺ ജില്ലയിൽ ഈ പരാതികൾ ശരാശരി ഒന്നിൽ താഴെയാണെങ്കിലും മേയിൽ ഇത് .35 ആയി ഉയർന്നു. ഗ്രീൻ സോണിൽ, .03 ൽ നിന്ന് .06 ആയി ഉയർന്നു.

എന്നാൽ ഗ്രീൻസോണുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏപ്രിൽ-മേയ് കാലയളവിൽ റെഡ് സോണിൽ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച പരാതികൾ കുറഞ്ഞു.

Read More: More domestic violence complaints in red zones during lockdown: study

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: More domestic violence complaints in red zones during lockdown study