Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

‘ഇത് നമ്മുടെ അവസാന അവസരം’; ബിജെപിക്കെതിരെ കൈകോര്‍ത്ത് രാജ്യത്തെ നൂറിലധികം സിനിമാ പ്രവര്‍ത്തകര്‍

ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു

മോദി സര്‍ക്കാരിനെതിരെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ബിജെപിയെ വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ നൂറില്‍ പരം സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് ഇവരുടെ അഭ്യര്‍ത്ഥന. 103 സിനിമാ പ്രവർത്തകരുടെ പേരുകള്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.

രാജ്യത്തിന്റെ സംസ്‌കാരത്തേയും ശാസ്ത്ര സ്ഥാപനങ്ങളേയും ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യര്‍ത്ഥന നടത്തുന്നതെന്നും പ്രസ്താനവയില്‍ സിനിമ പ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ആനന്ദ് പദ്‌വര്‍ധന്‍, വെട്രിമാരന്‍, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍,ഷരീഫ് ഈസ,വേണു,അനീസ് കെ മാപ്പിള,അനുപമ ബോസ്,ദിവ്യ ഭാരതി,കെഎം കമല്‍, ലീല മണിമേഖല,പ്രേം ചന്ദ്, രാജീവ് രവി,സണ്ണി ജോസഫ്,സുദേവന്‍, സനല്‍കുമാര്‍ ശശിധരന്‍, ആഷിഖ് അബു, മധുപാല്‍, ലീല സന്തോഷ്, മുഹ്‌സിന്‍ പെരാരി, പ്രിയനന്ദന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്.

”രാജ്യം ഏറ്റവും കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ളപ്പോഴും രാജ്യമെന്ന നിലയില്‍ എന്നും ഒറ്റക്കെട്ടാണ് നമ്മള്‍. ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ എന്നും നാം അഭിമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതെല്ലാം ആശങ്കയിലാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വേണം നാം തീരുമാനമെടുക്കാന്‍. ഫാസിസം അതിന്റെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്” പ്രസ്താവനയില്‍ പറയുന്നു.

‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന തലക്കെട്ടോടെയാണ് പ്രസ്താവന തയ്യാറാക്കിയിരിക്കുന്നത്. ദേശീയതയുടേയും രാജ്യ സ്‌നേഹത്തിന്റേയും പേരില്‍ രാജ്യത്ത് ആര്‍്ട്ടിസ്റ്റുകള്‍ക്കെതിരേയും എഴുത്തുകാര്‍ക്കെതിരേയും മറ്റും നടക്കുന്ന അക്രമങ്ങളെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

”ബിജെപിയും അവരുടെ സഖ്യകക്ഷികളും തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വന്‍ പരാജയമായിരിക്കുന്നു. രാജ്യത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ ധ്രുവീകരിക്കാന്‍ ഗോരക്ഷയും ആള്‍ക്കൂട്ട ആക്രമണവും പ്രയോഗിക്കുകയാണ് അവര്‍. ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയയുടേയും സഹായത്തോടെ വെറുപ്പ് പ്രചരിപ്പിക്കുന്നു” പ്രസ്താവനയില്‍ പറയുന്നു.

”രാജ്യസ്‌നേഹമാണ് അവരുടെ തുറുപ്പു ചീട്ട്. ദളിതരേയും മുസ്ലീമുകളേയും അരികുവത്കരിക്കുന്നു. ചെറിയ എതിര്‍പ്പു പോലും ഉയര്‍ത്തുന്ന സ്ഥാപനവും വ്യക്തിയുമെല്ലാം രാജ്യ ദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. രാജ്യസ്‌നേഹത്തിലൂടെയാണ് അവര്‍ തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തുന്നത്. എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതു കൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട പല എഴുത്തുകാര്‍ക്കും ജീവന്‍ നഷ്ടമായതെന്ന് മറക്കരുത്” സിനിമ പ്രവര്‍ത്തകര്‍ പറയുന്നു.

ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത് നമ്മുടെ അവസാന അവസരമാണെന്നും അവര്‍ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: More 100 film makers joints hands together against bjp

Next Story
ആഗ്നസ് വാർദ അന്തരിച്ചുFrench film maker Agnes Varda passes away,​ Agnes Varda died, Agnes Varda films, ആഗ്നസ് വാർദ അന്തരിച്ചു, ആഗ്നസ് വർദ, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com