scorecardresearch

ഗാർഹിക ഉപഭോഗ ചെലവ് സർവേ: കർഷക കുടുംബങ്ങളുടെ പ്രതിമാസ ചെലവ് ഗ്രാമീണ ശരാശരിയിലും താഴെ

കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവും ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയും തമ്മിലുള്ള അന്തരം വർഷങ്ങളായി കുറഞ്ഞുവരികയാണ്.

കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവും ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയും തമ്മിലുള്ള അന്തരം വർഷങ്ങളായി കുറഞ്ഞുവരികയാണ്.

author-image
Harikishan Sharma
New Update
farmers | indian agriculture

കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവും ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയും തമ്മിലുള്ള അന്തരം വർഷങ്ങളായി കുറഞ്ഞുവരികയാണ്. (ഫയൽ ചിത്രം)

ഡൽഹി: ഏറ്റവും പുതിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES)2022-23 പ്രകാരം ആദ്യമായി, കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവ് (MPCE)ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയേക്കാൾ താഴെയായി. നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻ.എസ്.എസ്.ഒ) ശനിയാഴ്ച പുറത്തുവിട്ടത്.

Advertisment

2022-23ൽ (ഓഗസ്റ്റ്-ജൂലൈ) "കൃഷിയിൽ സ്വയം തൊഴിൽ ചെയ്യുന്ന" കുടുംബങ്ങളുടെ ശരാശരി എം.പി.സി.ഇ 3,702 രൂപയാണെന്നും ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരി 3,773 രൂപയാണെന്നും സർവേ റിപ്പോർട്ട് കാണിക്കുന്നു. കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവും ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയും തമ്മിലുള്ള അന്തരം വർഷങ്ങളായി കുറഞ്ഞുവരികയാണ്. 

1999-2000ൽ കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവ് 520 രൂപയായിരുന്നപ്പോൾ ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരി 486 രൂപയായിരുന്നു. 2004-05ൽ കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവ് 583 രൂപയായിരുന്നപ്പോൾ ഗ്രാമീണ കുടുംബങ്ങളുടെ മൊത്തം ശരാശരി 559 രൂപയായിരുന്നു. 2011-12ൽ കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവ് 1,436 രൂപയായിരുന്നു. ഇത് ശരാശരി ഗ്രാമീണ ചെലവായ 1,430 രൂപയേക്കാൾ അൽപ്പം കൂടുതലാണ്.

ഗാർഹിക ഉപഭോഗ ചെലവ് സർവേ അനുസരിച്ച്, സ്വയം തൊഴിൽ കർഷകരുടെ കുടുംബങ്ങളെപ്പോലെ, സാധാരണ തൊഴിലാളികളുടെയും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥിരം കൂലിപ്പണിക്കാരുടെയും ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവും ഗ്രാമീണ ശരാശരിയേക്കാൾ കുറവാണ്. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണമാകാം കാർഷികേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നതിന് കാരണമെന്ന് ഒരു സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെട്ടു.

"കോവിഡ് 19 സമയത്ത് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയ ചില കുടിയേറ്റ തൊഴിലാളികൾ അവിടെ നിന്ന് താമസിച്ച് കൃഷിയിൽ ഏർപ്പെട്ടിരിക്കാം. ഇത് കൃഷിയിൽ സ്വയം തൊഴിൽ ചെയ്യുന്നവരുടെ ആകെ എണ്ണം വർദ്ധിപ്പിച്ചു. കർഷകരുടെ എണ്ണത്തിലുള്ള ഈ വർധന കാരണം "കൃഷിയിൽ സ്വയം തൊഴിൽ ചെയ്യുന്ന" കുടുംബങ്ങളുടെ ശരാശരി എം.പി.സി.ഇ മൊത്തത്തിലുള്ള ഗ്രാമീണ ശരാശരിയേക്കാൾ താഴെയായിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാം

Read More:

Farmers Agriculture

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: