Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഉരുളക്കിഴങ്ങിനും വില കൂടി; പ്രതിമാസ ശരാശരി വില കിലോയ്ക്ക് 40 രൂപ

ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡിനെ തുടർന്ന് രാജ്യം അടച്ചിട്ട സമയത്ത് വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു

potato prices, potato price rise, pandemic impact on food price, crop price pandemic impact, indian express

ന്യൂഡൽഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുത്തനെ കൂടുന്നു. ഉരുളക്കിഴങ്ങിന്റെ അഖിലേന്ത്യാ പ്രതിമാസ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 39.30 രൂപയായി ഉയർന്നു. ഇത് 130 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പുകളിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഈ മാസം ഡൽഹിയിലെ ഉരുളക്കിഴങ്ങിന്റെ ശരാശരി ചില്ലറ വില അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലായിരുന്നു. കിലോയ്ക്ക് 40.11 രൂപയായിരുന്നു വില. ഇത് 11 വർഷം മുൻപ് 2010 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

ഈ ഒക്ടോബറിൽ അഖിലേന്ത്യാ ശരാശരി ചില്ലറ വില 2019 ഒക്ടോബറിനേക്കാൾ ഇരട്ടിയാണ് (കിലോയ്ക്ക് 20.57 രൂപ). 2020 ഒക്ടോബറിൽ ഡൽഹിയിലെ ശരാശരി വില കഴിഞ്ഞ വർഷം ഇതേ മാസത്തെ വിലയെക്കാൾ 60 ശതമാനം കൂടുതലാണ്. കഴിഞ്ഞ​ ഒക്ടോബറിൽ ഡൽഹിയിൽ ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 25 രൂപയായിരുന്നു വില.

Read More: ഉള്ളി കരയിക്കുന്നു; വില നിശ്ചയിക്കുന്നത് എന്ത്?

സീസണൽ വ്യതിയാനങ്ങൾ കാരണം സെപ്റ്റംബർ-നവംബർ മാസങ്ങളിൽ ഉരുളക്കിഴങ്ങിന്റെ ചില്ലറ വിൽപ്പന വില കൂടുതലാണെങ്കിലും, ഈ വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ കിഴങ്ങുവർഗ്ഗത്തിന് വില കൂടാൻ തുടങ്ങി. ശരാശരി പ്രതിമാസ റീട്ടെയിൽ വില കിലോയ്ക്ക് 23 രൂപയിലെത്തി.

ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡിനെ തുടർന്ന് രാജ്യം അടച്ചിട്ട സമയത്ത് വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സംഭരണം കുറവാണ് എന്നതാണ് ഈ വർഷം ഉയർന്ന ചില്ലറ വിലയുടെ ഒരു കാരണം. ചില കണക്കുകൾ പ്രകാരം, ഈ വർഷം റാബിയുടെ പ്രധാന വിളവെടുപ്പ് സമയമായ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ, ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളിൽ 36 കോടി ബാഗുകൾ (50 കിലോഗ്രാം വീതം) ഉരുളക്കിഴങ്ങ് മാത്രമേ സംഭരിച്ചിട്ടുള്ളൂ. ഇത് 2019 ൽ 48 കോടി ബാഗുകളും, 2018 ൽ 46 കോടി ബാഗുകളുമായിരുന്നു. 2017 ൽ നോട്ട് നിരോധനത്തിന് ശേഷം 57 കോടി ബാഗുകൾ ഉണ്ടായിരുന്നു.

കാർഷിക-കർഷകക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നത് 2018-19 വർഷത്തിൽ സ്റ്റോറുകളിൽ 238.50 ലക്ഷം ടൺ ഉരുളക്കിഴങ്ങുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം തണുത്ത സംഭരണത്തിൽ ഉരുളക്കിഴങ്ങ് ഏകദേശം 214.25 ലക്ഷം ടൺ (നേരത്തെ 211.29 ലക്ഷം ടൺ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു) ആയിട്ടുണ്ടെന്നാണ്.

ലോക്ക്ഡൌണിനുശേഷം ഉരുളക്കിഴങ്ങ് വിലയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. “കുറഞ്ഞ സംഭരണം കണക്കിലെടുക്കുമ്പോൾ, ലോക്ക്ഡൌൺ പൂർണ്ണമായും പിൻവലിച്ചാൽ, പ്രത്യേകിച്ച് വരും മാസങ്ങളിൽ വിലയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്,” മന്ത്രാലയം ഒരു റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, വിതരണം വർദ്ധിപ്പിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഇന്ത്യ 1.23 ലക്ഷം മെട്രിക് ടൺ ഉരുളക്കിഴങ്ങ് നേപ്പാൾ, ഒമാൻ, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉരുളക്കിഴങ്ങ് (റീട്ടെയിൽ) വില 42 രൂപയിൽ തന്നെയാണ്. അടുത്ത ഏതാനും ദിവസങ്ങളിൽ 30,000 മെട്രിക് ടൺ ഉരുളക്കിഴങ്ങ് ഭൂട്ടാനിൽ നിന്ന് എത്തും,” ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്ന വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ഉരുളക്കിഴങ്ങ് വില കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവ നിയന്ത്രിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ നേരത്തെ 30 ശതമാനമായിരുന്നു. ഇപ്പോൾ, 2021 ജനുവരി 31 വരെ ഇറക്കുമതിക്കായി 10 ശതമാനം തീരുവയിൽ 10 ലക്ഷം മെട്രിക് ടൺ ക്വാട്ട അറിയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, അസം, ഛത്തീസ്ഗഡ് ഝാർഖണ്ഡ്, ഹരിയാന എന്നിവയാണ് റാബി ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. രാജ്യത്തെ ഉരുളക്കിഴങ്ങ് വിളയുടെ 27 ശതമാനം വരുന്ന ഏറ്റവും വലിയ ഉൽപാദകരായ യുപി എല്ലാ സ്വകാര്യ കോൾഡ് സ്റ്റോറുകളോടും ഒക്ടോബർ 31 നകം തങ്ങളുടെ ഉരുളക്കിഴങ്ങ് സ്റ്റോക്ക് വിറ്റഴിക്കാൻ ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Monthly average price of potato rs 40 kg highest in a decade

Next Story
ബിഹാറിൽ ബിജെപിയുടെ കോവിഡ് വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻbjp vaccine promise, covid vaccine promise bjp, model code of conduct, bihar elections model code of conduct, bihar assembly elections 2020, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com