ന്യൂഡൽഹി: എട്ട് വർഷത്തിനിടെ ഏറ്റവും ദൈർഘ്യമേറിയ മഴക്കാലം അടയാളപ്പെടുത്തിയ ഇത്തവണത്തെ മൺസൂൺ സെപ്റ്റംബർ 28 ഓടെ പിൻവാങ്ങുമെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പ്. രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് സെപ്റ്റംബർ ഒന്ന് മുതലാണ് സാധാരണ മഴക്കാലം പിൻവാങ്ങാറുള്ളത്.

അന്തരീക്ഷത്തിലെ ന്യൂനമർദ്ദം, കാറ്റിന്റെ ഗതി, മഴയുടെ ലഭ്യതക്കുറവ് തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് ഇക്കാര്യം പ്രവചിക്കുന്നത്. കഴിഞ്ഞ വാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 ശതമാനം മുതൽ 210 ശതമാനം വരെ അധികം മഴ ലഭിച്ചു.

അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ദൈർഘ്യം വടക്കുകിഴക്കൻ മൺസൂണിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ കണക്കുകൂട്ടൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ