Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിച്ചേക്കും

സമ്മേളന കാലയളവിൽ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കും

പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19 ന് ആരംഭിച്ചേക്കും. ഓഗസ്റ്റ് 13 വരെയാകും സമ്മേളനം തുടരുക. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 20 ഓളം സിറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച വിവരം.

പാർലമെന്റിന്റെ വർഷകാല സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരം ആരംഭിച്ച് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സമാപിക്കാറാണ് പതിവ്.

പാർലമെന്ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി സമ്മേളന കാലാവധി സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More:‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി ജൂലൈ 31 നകം നടപ്പാക്കണം: സുപ്രീം കോടതി

സമ്മേളന കാലയളവിൽ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും അനുസരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമ്മേളന കാലത്ത് പാർലമെന്റ് സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നവരെല്ലാം കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരായിരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Monsoon session of parliament date

Next Story
ജമ്മുവിലെ സേനാ കേന്ദ്രങ്ങൾക്കു സമീപം വീണ്ടും ഡ്രോൺ കണ്ടെത്തിjammu kashmir, indian army, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com