scorecardresearch
Latest News

ഹിമാചലില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; നടുക്കും ഈ ദൃശ്യങ്ങള്‍

കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുറഞ്ഞത് ഏഴ് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഹിമാചലില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; നടുക്കും ഈ ദൃശ്യങ്ങള്‍

ഹിമാചല്‍ പ്രദേശില്‍ കനത്ത നാശം വിതച്ച് അപ്രതീക്ഷിത പ്രളയവും മേഘവിസ്ഫോടനവും. കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുറഞ്ഞത് ഏഴ് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

മലാന പവര്‍ പ്രോജക്ടില്‍ ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചോളം ജീവനക്കാരെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചു. വെള്ളപ്പൊക്കത്തിൽ മണികരണ്‍ ജില്ലയിലെ പാർവതി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. ഇവിടെ നിന്ന് നാല് പേരെങ്കിലും ഒഴിക്കില്‍പ്പെട്ടതായുമാണ് വിവരം.

ചള്ളാൽ പഞ്ചായത്തിലെ ചോജ് ഗ്രാമത്തിൽ രാവിലെ ആറോടെയുണ്ടായ മേഘവിസ്ഫോടനത്തില്‍ നാല് അല്ലെങ്കില്‍ ആറ് പേരെ കാണാതായതായാണ് നിഗമനം. വെള്ളപ്പൊക്കത്തില്‍ മൃഗങ്ങളും ഒഴുകിപ്പോയതായാണ് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഹിമാചലില്‍ മാത്രമല്ല രാജ്യത്താകമാനം ശക്തമായ മഴ തുടരുകയാണ്. മുംബൈയിലെ ചുനഭട്ടി മേഖലയിലെ നഗോബ ചൗക്കിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് പരിക്കേറ്റും. മൂന്ന് വീടുകൾ ഭാഗീകമായി തകര്‍ന്നു. പ്രദേശത്ത് നിന്ന് മണ്ണ് നീക്കാനുള്ള ശ്രമം പൊലീസിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.

അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥയായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര തീരത്തും പടിഞ്ഞാറന്‍ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴ വര്‍ധിച്ചേക്കുമെന്നുമാണ് പ്രവചനം.

കാലവര്‍ഷം കേരളത്തിലും കഠിനമാവുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Monsoon rain cloud burst and flash floods in himachal pradesh videos