scorecardresearch

ആശങ്ക വേണ്ട, കാലവര്‍ഷം സാധാരണ നിലയിൽ

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസകരമായ മുന്നറിയിപ്പ്

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസകരമായ മുന്നറിയിപ്പ്

author-image
WebDesk
New Update
rain, rainfall, ie malayalam

ന്യൂഡല്‍ഹി: കനത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുമ്പോഴും കാലവര്‍ഷം സാധാരണ രീതിയില്‍ ലഭ്യമാകുമെന്ന കാലാവസ്ഥ പ്രവചനം. കാലവര്‍ഷത്തില്‍ സാധാരണ രീതിയില്‍ മഴ ലഭിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.

Advertisment

ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കും. ആവശ്യത്തിന് മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസകരമായ മുന്നറിയിപ്പ്.

പസഫിക്‌  സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എൽ നിനോ ശക്തിപ്പെട്ടാൽ വരൾച്ച കൂടാനിടയുണ്ട്. എന്നാൽ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ജൂൺ തുടങ്ങുന്നതോടെ എൽ നിനോയെപ്പറ്റി കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More: ചൂട് കുറയുന്നില്ല; മുന്നറിയിപ്പ് നീട്ടി

Rain Weather Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: