scorecardresearch

കർണ്ണാടകയിൽ കുരങ്ങുപനി പടരുന്നു; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

മൂന്ന് പേർ മരിച്ചെന്നും 15 പേർക്ക് പനി ബാധിച്ചെന്നും റിപ്പോർട്ട്

കർണ്ണാടകയിൽ കുരങ്ങുപനി പടരുന്നു; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ 15 പേർക്ക് കുരങ്ങുപനി പിടിച്ചതായി സൂചന. ശി​വ​മോ​ഗ​യിലാണ് കുരങ്ങുപനി പടരുന്നത്. ഇവിടെ മാത്രമാണ് 15 പേർക്ക് പനി സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഷിമോഗയിൽ മാത്രം അഞ്ച് പേരാണ് പനി ബാധിച്ച് മരിച്ചത്.

ഈ ആഴ്ച മാത്രം മൂന്ന് പേർ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വാക്സിനേഷൻ കൃത്യമായി നടത്താതിരുന്നതാണ് പനി പടരാൻ കാരണമായി പറയുന്നത്. അതേസമയം, പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 5 കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഷിമോഗയിലെ ആറലഗുഡു വില്ലേജിലാണ് ഇക്കുറി പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കുരങ്ങുപനി ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. പതിവായി കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന തീർത്ഥഹളളിയിൽ ഇക്കുറി ഇതുവരെ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ 2015 ൽ 15 പേർക്ക് പനി ബാധിച്ചിരുന്നു. 2016 ൽ 24 പേർക്ക് പനി ബാധിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. 2017 ൽ മൂന്ന് പേരാണ് ഇവിടെ മാത്രം മരിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Monkey fever spreading fast in shivamogga