ബെംഗളൂരു: കർണ്ണാടകയിലെ തിരക്കുള്ള ഒരു കെഎസ്ആർടിസി ബസ്സ് ഓടിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തെക്കൻ കർണ്ണാടകയിലാണ് സംഭവം. ഡ്രൈവറുടെ മടിയിലിരുന്ന് യാതൊരു കൂസലും കൂടാതെ കുരങ്ങൻ ശ്രദ്ധാപൂർവ്വം വണ്ടിയോടിച്ചു.

യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തിയത്. എന്നാൽ വീഡിയോ വൈറലായതോടെ പണികിട്ടിയത് ഡ്രൈവർക്കാണ്. മറിച്ചൊന്നും ചിന്തിക്കാതെ കർണ്ണാടക ട്രാസ്‍പോർട്ട് കോർപ്പറേഷൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. 30 ലധികം യാത്രക്കാർ ബസ്സിലുണ്ടായിരുന്നെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook