കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു

anil deshmukh, ED attaches Anil Deshmukh’s assets, Enforcement Directorate, former Maharashtra home minister Anil Deshmukh, PMLA case, mumbai news, ie malayalam

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളുമായി ബന്ധപ്പെട്ട് മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുതിര്‍ന്ന നേതാവുമായ അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പുലര്‍ച്ചെ ഒന്നരയടെയാണ് ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുന്‍ മന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരായത്.

ഇന്നലെയാണ് ദേശ്മുഖിന്റെ മൊഴി രേഖപ്പെടുത്താൻ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥരുടെ സംഘം ഡൽഹിയിൽ എത്തിയത്. നേരത്തെ അഞ്ച് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ദേശ്മുഖ് നിഷേധിക്കുകയാണ് ഉണ്ടായത്. കൂടാതെ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് അന്വേഷണത്തിനോട് താന്‍ സഹകരിക്കുന്നുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. “എനിക്ക് ഇഡിയുടെ സമന്‍സ് ലഭിച്ചു. ഞാന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ല എന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. താന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനിയിലാണെന്നും അത് സംബന്ധിച്ച ഉത്തരവ് വന്നതിന് ശേഷം ഹാജരാകുമെന്ന് ഇഡിയെ അറിയിച്ചിരുന്നു. ഞാനും എന്റെ കുടുംബവും സ്റ്റാഫ് അംഗങ്ങളും ഇഡിയുടെ എല്ലാ നടപടികളോടും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. സിബിഐക്ക് മുമ്പാകെ ഞാന്‍ മൊഴി നല്‍കിയിരുന്നു,” അദ്ദേഹം പറഞ്ഞു.

ചില നിക്ഷിപ്ത ശത്രുതാത്പര്യങ്ങളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച വേട്ടയാടലാണിതെന്നും ചില വ്യക്തികള്‍ വ്യാപകമായി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ദേശ്മുഖ് വ്യക്തമാക്കി. “കൊള്ളയടിക്കൽ, കൊലപാതകം തുടങ്ങിയ നിരവധി കുറ്റക‍ൃത്യങ്ങളില്‍ മുഴുകിയിരിക്കുന്നവരാണ് ഈ വ്യക്തികള്‍. പോലീസ് കമ്മീഷണറുടെ ഉയർന്ന ചുമതല വഹിച്ചിരുന്ന ഒരു പ്രധാന വ്യക്തി ഇപ്പോൾ ഒളിവിൽ കഴിയുന്ന കുറ്റവാളിയാണ്,” ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

ഇഡിയുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ 29 ന് തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് സസ്‌പെന്‍ഷനിലുള്ള അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വെയ്‌സ് മുഖേനെ ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്നു.

മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരം ബിര്‍ സിങ്ങ് നടത്തിയ അഴിമതി ആരോപണങ്ങളില്‍ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ 2021 ഏപ്രിലില്‍ അനില്‍ ദേശ്മുഖ് മന്ത്രി സ്ഥാനം രാജി വക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ദേശ്മുഖ് നിഷേധിക്കുകയായിരുന്നു.

Also Read: ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നാശമെന്ന് പൊലീസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Money laundering former maharashtra minister anil deshmukh arrested

Next Story
ദീപാവലി ആഘോഷം: പടക്കങ്ങൾ നിരോധിച്ച കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിfirecracker ban, Supreme Court on firecracker ban, Calcutta hc order on firecracker ban, diwali firecracker ban, indian express, ദീപാവലി, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com