ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ 6.25 ശതമാനമായിരുന്ന നിരക്ക് 6.50 ശതമാനമായി. ഇതോടെ വായ്‌പ പലിശ നിരക്കുകൾ വർദ്ധിക്കും.

നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധന വരുത്തിയത്. മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായിട്ടായിരുന്നു അന്ന് റിപ്പോ നിരക്ക് ഉയർത്തിയത്.

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം ആർബിഐയുടെ ആറംഗ കൗൺസിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്താണ് തീരുമാനം എടുത്തത്.  റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായി നിലനിർത്തിയ ആർബിഐ, സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും നിലനിർത്തി.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം കുറയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിലില്‍ 4.58 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂണിൽ  5.77 ശതമാനമായി ഉയർന്നിരുന്നു. ഇനിയും നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.  ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്ക് താഴ്ത്തുകയെന്ന കടുത്ത വെല്ലുവിളിയാണ് റിസർവ് ബാങ്ക് കാണുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ