നാഗ്​പൂർ: ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ നൽകിയതിന് പിന്നാലെ ബോട്ട്​ മുങ്ങി ഏഴ്​ യുവാക്കളെ കാണാതായി. ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ ഏഴ് പേരും മരിച്ചെന്ന് സംശയമുണ്ട്. നാഗ്​പൂരിലെ വേന ഡാമിലാണ്​ അപകടം നടന്നത്​. ഞായറാഴ്​ച വൈകിട്ട്​ ഡാമിൽ ബോട്ട്​ യാത്രക്കെത്തിയ ഒമ്പതു യുവാക്കളാണ്​ അപകടത്തിൽ പെട്ടത്​. രണ്ട്​ ബോട്ട്​ ജീവനക്കാരെയും ഒരു കോളജ്​ വിദ്യാർഥിയെയും സാഹസികമായി രക്ഷപ്പെടുത്തി. എട്ട് വിദ്യാര്‍ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ബോട്ടിൽ വെച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്. ഇന്നലെ വൈകുന്നേരം 6.30നാണ് ഈ ദൃശ്യം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിതിരിക്കുന്നത്.


വീഡിയോ കടപ്പാട്: Quint Extra

ബോട്ടിൽ മൂന്ന്​ ജീവനക്കാർ ഉൾപ്പെടെ പതിനൊന്ന്​ പേരാണ്​ യാത്ര ചെയ്​തിരുന്നത്​. വീഡിയോക്ക്​ പോസ്​ ചെയ്യുന്നതിനായി ഒമ്പതുപേരും ഒരുമിച്ച്​ ബോട്ടി​​ന്റെ ഒരു വശത്തേക്ക്​ നിന്നതാകാം അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്രെ നിഗമനം. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ