നരേന്ദ്ര മോദിക്ക് ആയുരാരോഗ്യം നേര്‍ന്ന് മോഹന്‍ലാല്‍

നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം സഹിതമാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്

Narendra Modi and Mohanlal Narendra Modi 69th Birthday

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. നരേന്ദ്ര മോദിജിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരന്‍ നല്‍കട്ടെ എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് ആയുരാരോഗ്യം നേരുന്നതായും മോഹന്‍ലാല്‍ കുറിച്ചു. നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം സഹിതമാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 69-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്. എയിംസ് ആശുപത്രിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രോഗികളായ കുട്ടികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്‍കി.

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Read Also: ഹനുമാന് നേർച്ച; നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ യുവാവ് സമർപ്പിച്ചത് ഒന്നേകാൽ കിലോ തൂക്കമുള്ള സ്വർണ കിരീടം

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിലായിരുന്നു ജന്മദിനാഘോഷം നടന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mohanlal wishes pm narendra modi on his 69th birthday facebook post

Next Story
‘ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ കണ്ടോ? ബഹിരാകാശ യാത്രികനോട് ബ്രാഡ് പിറ്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com