പട്‌ന: മോഹൻദാസ് കരംചന്ദ് ഗാന്ധിയെ വീണ്ടും മോഹൻലാൽ ആക്കി നരേന്ദ്ര മോദി. ഗാന്ധിജി നേതൃത്വം നൽകിയ ചമ്പാരൻ സത്യാഗ്രഹത്തിന്റെ 100-ാം വാഷികാഘോഷ വേദിയിലാണ് മോദി ഗാന്ധിജിയുടെ പേര് തെറ്റിച്ചത്. മോഹൻദാസ് കരംചന്ദ് ഗാന്ധിക്കു പകരം മോഹൻലാൽ കരംചന്ദ് ഗാന്ധിയെന്നാണ് മോദി പറഞ്ഞത്.

ഗാന്ധിജിയുടെ പേര് തെറ്റിച്ച് പറയുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രധാനമന്ത്രിയായി വർഷങ്ങൾ കഴിഞ്ഞിട്ടും മോദി ഇതുവരെ രാഷ്ട്രപിതാവിന്റെ പേര് പഠിച്ചില്ലെന്ന കളിയാക്കലുകളും ഉണ്ട്.

ഗാന്ധിജിയുടെ പേര് മോദി തെറ്റിക്കുന്നത് ഇതാദ്യമല്ല. 2013ല്‍ ജയ്‌പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴും മോഹൻദാസിനുപകരം മോഹൻലാൽ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ‘മോഹന്‍ലാല്‍ ഗാന്ധി മരിക്കുമ്പോള്‍ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ആ ആഗ്രഹം സഫലമാക്കേണ്ടേ’ എന്നാണ് മോദി ചോദിച്ചത്.

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലും ഗാന്ധിയുടെ പേര് തെറ്റിച്ചിരുന്നു. അന്നും മോഹന്‍ദാസിന് പകരം മോഹന്‍ലാല്‍ എന്നാണ് മോദി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ