പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞു

പശുവിന് പരുക്കുകളൊന്നും പറ്റിയിട്ടില്ല

Mohan Bhagwat, RSS, Accident
Mohan Bhagwat

മുംബൈ: റോഡില്‍ നില്‍ക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ടു. ചന്ദ്രപുര്‍ ജില്ലയിലെ വറോറയില്‍ വച്ചാണ് സംഭവം നടന്നത്.

പശുവിനെ ഇടിക്കാതിരിക്കാന്‍ വാഹനം അതിവേഗം ബ്രേക്ക് ചെയ്ത് വെട്ടിക്കുകയായിരുന്നു. അതിനിടയില്‍ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം കീഴ്‌മേല്‍ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ജവാന് പരുക്കേറ്റിട്ടുണ്ട്. മറ്റാര്‍ക്കും അപകടങ്ങളൊന്നുമില്ല. ചന്ദ്രപുറില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്നു ആര്‍.എസ്.എസ് മേധാവി. മോഹന്‍ ഭാഗവതിന്റെ വാഹനം കടന്നുപോയതിന് പിന്നാലെയാണ് അകമ്പടി വാഹനം എത്തിയത്. പശുവിന് പരുക്കുകളൊന്നും പറ്റിയിട്ടില്ല.

Read More: സര്‍ക്കാര്‍ വിലക്കിന് പുല്ലുവില: പാലക്കാട് മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തി

ആറ് സി.ഐ.എസ്.എഫ് ജവാന്‍മാരാണ് അകമ്പടി വാഹനത്തിലുണ്ടായിരുന്നത്. അതിലൊരാള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ ജവാനെ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്.

Read More National News

ഇസഡ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭാഗവതിന് നല്‍കിയിരിക്കുന്നത്. പശുവിനെ ഒഴിവാക്കി കടന്നുപോകാനാണ് വാഹനത്തിന്റെ ഡ്രൈവര്‍ ശ്രമിച്ചത്. എന്നാല്‍, ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത എസ്.യു.വിയാണ് അപകടത്തില്‍ പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mohan bhgawats suv overturns to save cow met with an accident

Next Story
‘മാപ്പ്…മാപ്പ്…’; ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp
The moderation of comments is automated and not cleared manually by malayalam.indianexpress.com