scorecardresearch

സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മോഹൻ ഭഗവത്

ആർഎസ്എസിന്റെ ഹിന്ദുത്വം ആരെയും എതിർക്കാനുള്ളതല്ല. ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും ഭാഗവത് പറഞ്ഞു.

ആർഎസ്എസിന്റെ ഹിന്ദുത്വം ആരെയും എതിർക്കാനുള്ളതല്ല. ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും ഭാഗവത് പറഞ്ഞു.

author-image
WebDesk
New Update
ശബരിമല: സുപ്രീംകോടതി വിധി ഹിന്ദു വികാരം മാനിക്കാതെയെന്ന് മോഹന്‍ ഭാഗവത്

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ആർഎസ്എസിന്റെ ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആർഎസ്എസ് സമ്മേളനത്തിലാണ് ഭഗവത് ഇക്കാര്യം പറഞ്ഞത്.

Advertisment

ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടെയാണ് മോഹൻ ഭാഗവതിന്റെ പരാമർശം.

ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്. ആർഎസ്എസ് സ്ഥാപകൻ ഡോ.ഹെഗ്‌ഡെവാറും കോൺഗ്രസിൽ അംഗമായിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആർഎസ്എസ് രൂപം കൊണ്ടത്. ആർഎസ്എസിന്റെ ഹിന്ദുത്വം ആരെയും എതിർക്കാനുള്ളതല്ല. ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും ഭാഗവത് പറഞ്ഞു.

അതേസമയം, സമ്മേളനത്തിലേക്ക് പ്രതിപക്ഷ നിരയിലെ അടക്കം എല്ലാ പാർട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Advertisment
Mohan Bhagwat Congress Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: