scorecardresearch

'ബീഫ് ഇല്ലെങ്കില്‍ പോട്ടെ, ഗുണ്ടകളെ ഒതുക്കാന്‍ പറ്റുമോ'; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് മുഹമ്മദ് കൈഫ്

യുപിയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോടായിരുന്നു 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈഫ് പരാജയപ്പെട്ടത്

യുപിയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോടായിരുന്നു 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈഫ് പരാജയപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐപിഎൽ: ശിഖർ ധവാന് പിന്നാലെ കൈഫിനെയും ടീമിലെത്തിച്ച് ഡൽഹി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ ബീഫ് നിയന്ത്രണങ്ങളെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ബീഫ് ലഭിച്ചില്ലെങ്കിലും വേണ്ടില്ല ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്താല്‍ മതിയെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

Advertisment

ഗുണ്ടകള്‍ ഇല്ലാത്ത ഉത്തര്‍പ്രദേശ് ഉണ്ടായാല്‍ താന്‍ ഹാപ്പിയാണെന്നും അദ്ദേഹം കുറിച്ചു.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥിയായി കൈഫ് മത്സരിച്ചിരുന്ന കൈഫ് അനധികൃത അറവുശാലകള്‍ പൂട്ടിയ യുപി മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നു.

യുപിയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോടായിരുന്നു അന്ന് തിരഞ്ഞെടുപ്പില്‍ കൈഫ് പരാജയപ്പെട്ടത്. സംസ്ഥാനത്തെ അനധികൃമായ ഏല്ലാ പ്രവര്‍ത്തികളും അവസാനിപ്പിക്കണമെന്നും കൈഫ് ആവശ്യപ്പെട്ടു.

Advertisment

യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് യുപിയിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ബീഫിന്റെ വില്‍പനയും ഉപഭോഗവും പാടെ തകിടം മറിഞ്ഞു.

ലക്നൗവില്‍ മൃഗശാലയിലേക്കുള്ള പോത്തിറച്ചി വിതരണവും നിലച്ചിട്ടുണ്ട്. കടുവകള്‍ക്കും സിംഹങ്ങള്‍ക്ക് പോത്തിറച്ചിക്ക് പകരം ഇപ്പോള്‍ ചിക്കനും മട്ടനുമാണ് നല്‍കുന്നത്. ഇവ കഴിച്ച് ശീലമില്ലാത്ത മൃഗങ്ങളെ തീറ്റിക്കാന്‍ തങ്ങള്‍ പാടുപെടുകയാണെന്നും മൃഗശാലാ അധികൃതര്‍ വ്യക്തമാക്കുന്നു.

Yogi Adityanath Beef Uttar Pradesh Mohammad Kaif

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: