മൊഹാലി: ആറ് വയസുകാരിയായ ബാലികയെ നിരന്തരം പീഡിപ്പിച്ച ബന്ധുവായ പ്രായപൂർത്തിയാകാത്ത ബാലനെതിരെ പരാതിയുമായി അമ്മ രംഗത്ത്. പ്രതിസ്ഥാനത്തുള്ള ബാലനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ വൈദ്യ പരിശോധന ഫലം പുറത്തുവന്ന ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

“താനും മകളും ഒരു കൂട്ടുകുടുംബത്തിലെ അംഗമാണ്” എന്ന് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ തന്റെ പരാതിയിൽ പറഞ്ഞു. “2014 ൽ മകൾക്ക് രണ്ടര വയസു മാത്രം പ്രായമുള്ളപ്പോഴാണ് ഇവരുടെ മരുമകനായ ആൺകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചത്”, പരാതിയിൽ ആരോപിക്കുന്നു.

കുടുംബത്തിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളെ തുടർന്നാണ് അന്ന് പരാതി നൽകാതിരുന്നതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഈ വർഷം ആഗസ്തിൽ വീണ്ടും പെൺകുട്ടി ബാലന്റെ പീഡനത്തിന് വിധേയയാപ്പോഴും കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുന്നതിനെ ശക്തമായി എതിർക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

അതിന് ശേഷം നവംബർ ആറിനും ഈ ബാലൻ പെൺകുട്ടിയെ പീഡിപ്പിച്ചതോടെയാണ് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുടുംബാംഗങ്ങളിൽ ചിലർ പൊലീസിനെ സമീപിക്കാതിരിക്കാൻ തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചു.

പോസ്കോ നിയമപ്രകാരം ബാലനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 376 (ബലാത്സംഗം) സെക്ഷനും പ്രതിക്കെതിരെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ചുമത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ