മോദിയുടെ വിവേകശൂന്യത ഇന്ത്യയെ ദുർബലമാക്കി: രാഹുൽ ഗാന്ധി

രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി തന്റെ ചിന്തകൾ ആളുകളുമായി പങ്കിടാൻ ആരംഭിച്ച പരമ്പരയിലെ ആദ്യത്തെ വീഡിയോ സന്ദേശമാണിത്

Rahul gandhi, rahul gandhi on india china border dispute, india china border faceoff, Narendra modi, indian express

ന്യൂഡൽഹി: ചൈയനയുമായുള്ള യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതും ചൈന ഇപ്പോൾ കൂടുതൽ അക്രമണാത്രമകമായി പ്രവർത്തിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകശൂന്യമായ നയങ്ങളുടെ അനന്തരഫലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ വിവേക ശൂന്യത രാജ്യത്തെ ദുർബലമാക്കിയെന്നും രാഹുൽ വിമർശിച്ചു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ, കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയുടെ വിദേശനയവും സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് തകരാറിലാണെന്നും രാഹുൽ പറയുന്നു.

രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി തന്റെ ചിന്തകൾ ആളുകളുമായി പങ്കിടാൻ ആരംഭിച്ച പരമ്പരയിലെ ആദ്യത്തെ വീഡിയോ സന്ദേശമാണിത്.

“2014 മുതൽ, പ്രധാനമന്ത്രിയുടെ നിരന്തരമായ വീഴ്ചകളും വിവേകശൂന്യതയും ഇന്ത്യയെ അടിസ്ഥാനപരമായി ദുർബലപ്പെടുത്തുകയും കരുത്തില്ലാതെയാക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായ രാഷ്ട്രതന്ത്രത്തിന്റെ ലോകത്ത് ശൂന്യമായ വാക്കുകൾ പര്യാപ്തമല്ല,” വീഡിയോ സന്ദേശത്തിനൊപ്പമുള്ള ട്വീറ്റിൽ അദ്ദേഹം ആരോപിച്ചു.

ഇന്ത്യയ്‌ക്കെതിരെ നീങ്ങാനും യഥാർത്ഥ നിയന്ത്രണ രേഖ (എൽ‌എസി) ലംഘിക്കാനും ചൈനക്കാർ ഈ പ്രത്യേക സമയം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും അവർക്ക് ഇത്രയും ആക്രമണാത്മകമായി മാറാനുള്ള ആത്മവിശ്വാസം നൽകിയത് എന്താണെന്നും മനസിലാക്കാൻ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും അയൽക്കാരുമായും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് രാഹുൽ പറഞ്ഞു.

Read More: ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാന്‍ പറ്റില്ല: രാജ്‌നാഥ് സിങ്‌

“സാമ്പത്തികമായി നമ്മള്‍ പ്രതിസന്ധി നേരിടുന്നു. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍, വിദേശനയങ്ങളിലും പ്രശ്‌നം. ഇതാണ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചൈനക്ക് ആത്മവിശ്വാസം നല്‍കിയതും അവരീ സമയം തിരഞ്ഞെടുത്തതും,” രാഹുല്‍ പറഞ്ഞു.

ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയേയും സർക്കാരിനേയും ആക്രമിക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.

ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോള്‍ ഒരു അനുഷ്ഠാനം മാത്രമായി മാറിയെന്നും രാഹുൽ പറഞ്ഞു.

“പാകിസ്താനൊഴികെ എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യവുമായി അവര്‍ പങ്കാളിത്തമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ നേപ്പാള്‍ നമ്മോട് ദേഷ്യത്തിലാണ്. ശ്രീലങ്ക ഒരു തുറമുഖം തന്നെ ചൈനക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. മാലിദ്വീപും ഭൂട്ടാനും അസ്വസ്ഥരാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Modis indiscretions weakened india left it vulnerable rahul on border standoff

Next Story
ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാന്‍ പറ്റില്ല: രാജ്‌നാഥ് സിങ്‌Rajnath Singh, രാജ്‌നാഥ് സിംഗ്, Rajnath Singh visits Lakadh, രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിച്ചു, India china border dispute,ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം,
The moderation of comments is automated and not cleared manually by malayalam.indianexpress.com