റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താനെന്ന മോദിയുടെ പരാമര്‍ശത്തെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസാരം കൊണ്ട് മാത്രം ബന്ധങ്ങള്‍ ഉണ്ടാകില്ലെന്നും അത് പരിപോഷിപ്പിച്ച് കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു. യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സഹോദരി പ്രിയങ്കയ്ക്കൊപ്പം എത്തിയതായിരുന്നു രാഹുല്‍.

പോകുന്നിടത്തൊക്കെ ബന്ധമുണ്ടെന്ന് പറയുന്നയാളാണ് മോദി. വാരാണസിയില്‍ പോയപ്പോള്‍ തന്റെ മാതാവ് ഗംഗ ആണെന്നും താന്‍ വാരാണസിയുടെ മകനാണെന്നും അവകാശപ്പെട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വാരാണസിയുടെ വികസനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞയാളാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.

ഒരുപാട് വാഗ്ദാനങ്ങള്‍ മോദി പാലിച്ചില്ല. ഗംഗ വൃത്തിയാക്കുമെന്ന് പറഞ്ഞു. സൗജന്യ വൈഫൈ നല്‍കുമെന്ന് പറഞ്ഞു. ഭോജ്പുരി ഫിലിം സിറ്റിയും വാഗ്ദാനം ചെയ്തു. മോദിജി, നിങ്ങള്‍ സ്വന്തം അമ്മയ്ക്ക് നല്‍കിയ വാക്കു പോലും പാലിച്ചില്ലെന്നും ഗംഗാ നദിയെ ചൂണ്ടിക്കാട്ടി രാഹുല്‍ കുറ്റപ്പെടുത്തി. മോ​ദി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​തി​ലേ​തൊ​ക്കെ ന​ട​പ്പാ​ക്കി​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

മോദി അ​ച്ചാ ദി​ൻ വാ​ഗ്ദാ​നം ചെ​യ്ത​ത് ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ​യി​ലെ ഷാ​രൂ​ഖ് ഖാ​നേ​പ്പോ​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ക്ലൈമാക്സ് എത്തിയപ്പോള്‍ അ​ദ്ദേ​ഹം ഷോ​ലെ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്രം ഗ​ബ്ബാ​ർ സിം​ഗാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പരിഹസിച്ചു.

യു​പി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് മോ​ദി​യു​ടെ വാ​ഗ്ദാ​നം. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രിയായ മോദി മ​ന​സു​വ​ച്ചാ​ൽ കേ​വ​ലം 15 മി​നി​റ്റു​കൊ​ണ്ട് ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ളാം. എന്നാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ മോദി പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ