മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എന്‍സിപി നേതാവ് ശരത് പവാര്‍. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് ശരത് പവാര്‍ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ മുംബൈ മന്ദാന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും 2019ല്‍ നിലവിലെ അധികാര സമവാക്യത്തില്‍ മാറ്റം വരും. ന്യൂഡല്‍ഹിയിലും മഹാരാഷ്ട്രയിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാകുംമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ രാഷ്ട്രീയാവസ്ഥ 2004ലേതുമായി സാദൃശ്യമുള്ളതാണ്. 2019ല്‍ ഒറ്റപ്പാര്ട്ടിമാത്രമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് കരുതുന്നില്ല. ഒരു പാര്‍ട്ടിക്കും അതിനുളള ജനവിധി ലഭിക്കുകയുമില്ല. മുമ്പ് 2004ല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും മന്മോഹന് സിങിനു കീഴില്‍ സര്‍ക്കാര്‍ 10 വര്‍ഷം തികച്ചതു പോലെയാകും സംഭവിക്കുക.’ ശരത് പവാര്‍ പറഞ്ഞു.
2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു. തിളങ്ങുന്ന ഇന്ത്യ എന്ന പ്രചരണത്തോടെയായിരുന്നു 2004ലെ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. എന്നിട്ടും പരാജയപ്പെടുകയായിരുന്നു.
പിന്നീട് മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് അധികാരത്തില്‍ വന്നു. 2014 വരെ തുടര്‍ച്ചയായി 10 വര്‍ഷം അദ്ദേഹം കേന്ദ്രം ഭരിച്ചു.