scorecardresearch

ഞാന്‍ മാത്രമല്ല, നിങ്ങളും കാവല്‍ക്കാരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

നിങ്ങളുടെ കാവല്‍ക്കാരന്‍ പതറാതെ നിന്ന് രാജ്യത്തെ സേവിക്കുകയാണെന്നും മോദി

നിങ്ങളുടെ കാവല്‍ക്കാരന്‍ പതറാതെ നിന്ന് രാജ്യത്തെ സേവിക്കുകയാണെന്നും മോദി

author-image
WebDesk
New Update
Narendra Modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: 'ഞാനും കാവല്‍ക്കാരനാണ്' എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ താന്‍ മാത്രമല്ല രാജ്യത്തെ ഓരോ ജനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'നിങ്ങളുടെ കാവല്‍ക്കാരന്‍ പതറാതെ നിന്ന് രാജ്യത്തെ സേവിക്കുകയാണ്. പക്ഷെ ഞാന്‍ ഒറ്റയ്ക്കല്ല. അഴിമതിക്കും സാമൂഹ്യ വിപത്തിനും എതിരെ പോരാടുന്ന നിങ്ങളോരോരുത്തരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഞാനും കാവല്‍ക്കാരനാണ് എന്നാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും പറയുന്നത്,' മോദി ട്വീറ്റ് ചെയ്തു.

അഴിമതിക്കെതിരെ പോരാടുന്ന കാവല്‍ക്കാരനാണ് താന്‍ എന്നാണ് പ്രധാനമന്ത്രി നേരത്തെ സ്വയം പ്രഖ്യാപിച്ചിട്ടുളളത്. പലപ്പോഴും അദ്ദേഹം റാലികളില്‍ ഇത് ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്താറുണ്ട്. എന്നാല്‍ ഇതിനെ മറുപ്രചാരണം ആക്കാന്‍ പ്രതിപക്ഷവും മറന്നില്ല. 'രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്' എന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കാറുളളത്.

Rahul Gandhi Narendra Modi Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: