ജനീവ: രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി 2022 ആകുമ്പോഴേക്കും രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഇന്ത്യയെന്ന് നരേന്ദ്ര മോദി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,25,000 കിലോമീറ്റര്‍ റോഡ് ഇന്ത്യയില്‍ നിര്‍മ്മിക്കും. സാമൂഹ്യപ്രതിബദ്ധതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള താപനത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഏറ്റവും ചെറിയ തോതില്‍ മാത്രം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷങ്ങളോളം പഴക്കമുള്ള പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പാലായുടെ വിശ്വാസത്തിനു നന്ദി, ഇടതാണ് ശരിയെന്നു തെളിഞ്ഞു: യെച്ചൂരി
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ രണ്ടാമതും തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ സേവിക്കാനാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നരേന്ദ്ര മോദി ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള മനുഷ്യരാശിക്ക് ഭീകരവാദം വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങളെല്ലാം ഭീകരവാദത്തിനെതിരെ ശക്തമായി നിലപാടെടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. കശ്മീർ വിഷയത്തെ കുറിച്ച് മോദി ഒന്നും സംസാരിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ 74-ാമത് പൊതുസഭയെയാണ് ഇന്ന് അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനാല്‍ ഏറെ സൂക്ഷ്മമായാണ് യുഎന്‍ ജനറല്‍ അസംബ്ലിയെ എല്ലാവരും ഉറ്റുനോക്കിയിരുന്നത്. രാത്രി 9.30 ഓടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംസാരിക്കും. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കതിരെ ലോക രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഇമ്രാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ഐക്യരാഷ്ട സംഘടനയെ അഭിസംബോധന ചെയ്യുന്നത്. ഇമ്രാന്റെ പ്രസംഗം കശ്മീര്‍ വിഷയത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കുമെന്നാണ് കരുതുന്നത്.
Read Also: ‘പണമല്ല, നീതിയാണു വേണ്ടത്; മറ്റൊരു പെണ്‍കുട്ടിക്കും ഇതു സംഭവിക്കരുത്’
രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് മോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ ലക്ഷ്യങ്ങളും പങ്കാളിത്തത്തെക്കുറിച്ചും മോദി സംസാരിക്കുമെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.