മോദി-ട്രംപ് കൂടിക്കാഴ്‌ച ഇന്ന്; കശ്മീർ വിഷയം ചർച്ചയായേക്കും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വ്യക്തിഗത ക്ഷണപ്രകാരം നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം ബഹ്‌റൈനിൽ നിന്നും ഫ്രാൻസിൽ എത്തി

Modi, Trump

ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 7 ഉച്ചകോടി ഇന്ന് ഫ്രാൻസിൽ ആരംഭിക്കുകയാണ്. അതിനിടെയാണ് മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. കശ്മീർ വിഷയം ചർച്ചയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വ്യക്തിഗത ക്ഷണപ്രകാരം നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം ബഹ്‌റൈനിൽ നിന്നും ഫ്രാൻസിൽ എത്തി. പരിസ്ഥിതി, കാലാവസ്ഥ, സമുദ്രങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെക്കുറിച്ച് അദ്ദേഹം ഉച്ചകോടിയിൽ സംസാരിക്കും. ബിയാരിസിലെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന നിലയിൽ, പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് ഉയർത്തിപ്പിടിക്കാനുമായുള്ള ഇന്ത്യയുടെ പദ്ധതികളെ കുറിച്ച് ട്രംപിന് മോദിയിൽ നിന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.

“ഇരുവരുടേയും കൂടിക്കാഴ്ചയിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം ചർച്ചയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഭ്യന്തര തീരുമാനമാണ്, പക്ഷേ തീർച്ചയായും പ്രാദേശിക പ്രത്യാഘാതങ്ങളുണ്ട്. ഈ സുപ്രധാന നീക്കത്തിന്റെ വെളിച്ചത്തിൽ പ്രാദേശിക പിരിമുറുക്കങ്ങളെ ശമിപ്പിക്കാൻ പ്രധാനമന്ത്രി മോദി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പ്രസിഡന്റ് ട്രംപ് അറിയാൻ ആഗ്രഹിക്കുന്നു,”യുഎസ് ഉദ്യോഗസ്ഥൻ വാഷിംഗ്ടൺ ഡിസിയിൽ പറഞ്ഞു.

“സംഘർഷത്തിന്റെ എല്ലാ വശങ്ങളേയും കുറിച്ച് അറിയുവാൻ പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ട്. ഒപ്പം നിലവിൽ കശ്മീരിൽ ആശയവിനിമയ സംവിധാനങ്ങളിൽ ഉൾപ്പെടെ ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.”

“തീർച്ചയായും, കശ്മീരിനെ ഭിന്നിപ്പിക്കുന്ന നിയന്ത്രണ രേഖയിലുടനീളം തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് തടയാനും മുമ്പ് ഇന്ത്യയെ ആക്രമിച്ച പ്രദേശത്തെ ഗ്രൂപ്പുകളെ തകർക്കാനും പ്രസിഡന്റ് ട്രംപ് തീർച്ചയായും പാകിസ്ഥാനോട് ആവശ്യപ്പെടും.”

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനും മധ്യസ്ഥ ചർച്ച വഹിക്കാനും തയ്യാറാണെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പത്ത് ദിവസം മുമ്പ്, ഓഗസ്റ്റ് 16 ന്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ന്യൂയോർക്കിൽ യോഗം ചേരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ പിന്തുണയ്ക്കുന്നതിൽ യുഎസ് പക്ഷത്തിന് അനിശ്ചിതത്വമുണ്ടെന്ന് ഇന്ത്യൻ വിഭാഗം മനസ്സിലാക്കി. അതിനാൽ ചർച്ചയിൽ ആരെല്ലാം ഏതെല്ലാം ഭാഗങ്ങളിൽ നിൽക്കുന്നുവെന്ന് ആദ്യം മനസിലാക്കണം എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Modi trump to meet today kashmir will be on table

Next Story
നിരീശ്വരവാദിയായ കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com