മനില: ആസിയാൻ സമ്മേളനത്തിനും പൂർവ്വേഷ്യ രാജ്യങ്ങളുടെ സമ്മേളനത്തിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ ഇന്ന് ഫിലീപ്പിൻസിന്റെ തലസ്ഥാന നഗരത്തിലെത്തും. ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും നാളെ ഇവിടെ വച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾക്ക് പുറമേ, സമുദ്രത്തിൽ ചൈന സൈനിക സ്വാധീനം വർദ്ധിപ്പിക്കുന്നതും യോഗത്തിൽ പ്രധാന ചർച്ചയാകും. ഫിലിപ്പീൻസ് പ്രസിഡന്റ് ഡ്യൂട്ടേർട്ടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവിൽ ആസിയാൻ രാജ്യങ്ങളുടെ തലവനാണ് ഫിലിപ്പീൻസ് പ്രസിഡന്റ്. റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ